ചേളന്നൂര്‍ : വനിതകളെ സ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ സ്വയം തൊഴില്‍ കണ്ടെത്താന്‍ ഗ്രാമപ്പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സബ്‌സിഡി നല്‍കി ചേളന്നൂര്‍ പഞ്ചായത്തിലെ അര്‍ഹരായ വീട്ടമ്മമാര്‍ക്ക് 5 ഷീ-ഓട്ടോറിക്ഷകളും, ഹോംഷോപ്പ് ഉള്‍പ്പെടെ തൊഴില്‍ ചെയ്യുന്ന വനിതകള്‍ക്കായി 8 ടൂവീലറുകളും വിതരണം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി നൗഷീര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗൗരി പുതിയോത്ത് അദ്ധ്യക്ഷത വഹിച്ചു.
ക്ഷേമകാര്യം സ്ഥിരം സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.സുരേഷ് കുമാര്‍, പി.കെ കവിത, സി.പി നൗഷീര്‍, മെമ്പര്‍ എന്‍. രമേശന്‍, വി.എം ചന്തുക്കുട്ടി, ടി. വല്‍സല, വി.എം ഷാനി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.മനോജ് കുമാര്‍, വിഇഒ മാരായ പി. സിന്ധു, ജിജി പാദുവ, കനറ ബേങ്ക് മാനേജര്‍ നിധിന്‍.കെ, ബ്ലോസം മോട്ടേഴ്‌സ് ജനറല്‍ മനേജര്‍ ഹരീഷ് കുമാര്‍, സെയില്‍സ് മനേജര്‍ നിധിന്‍ രാജ് എന്നിവര്‍ സംസാരിച്ചു.
Auto-rickshaws and two-wheelers were distributed to the women of Chelanur panchayat