---
title: "കുഴിയിൽ വീണ പശുവിനെ അഗ്നിരക്ഷാശമന സേന രക്ഷിച്ചു "
english_title: "The fire brigade rescued the cow that fell into the pit"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/265719/the-fire-brigade-rescued-the-cow-that-fell-into-the-pit"
published_at: "2025-01-25T13:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679499507ba7a_pahuuuuuuuuuuuuuuuuuuuuuuu.jpg"
keywords: []
---

# കുഴിയിൽ വീണ പശുവിനെ അഗ്നിരക്ഷാശമന സേന രക്ഷിച്ചു 

> **Lead Summary:** **

## Article Content

**

 പേരാമ്പ്ര** : മുയിപോത്ത് ചെറുവണ്ണൂർ ബിജു എന്ന ആളുടെ പശു വീടിനടുത്തുള്ള കുഴിയിൽ വീണു.തുടർന്ന് പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി. സ്റ്റേഷൻ ഓഫീസർ സിപി ഗിരീഷിന്റെ നേതൃത്വത്തിൽ എത്തിയ സേന വൈകിട്ട് മൂന്നരയോടെ പശുവിനെ പുറത്തെടുത്തു.

ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ പി എം വിജേഷ് കുഴിയിൽ ഇറങ്ങി. സീനിയർ ഫയർ ഓഫീസർ ആയ എൻ ഗണേശൻ, വിനീത് വി, ഗിനേഷ് കെ, അരുൺ പ്രസാദ്, ഹോം ഗാർഡ് മുരളീധരൻ എന്നിവർ ചേർന്ന് പശുവിനെ സുരക്ഷിതമായി പുറത്തെടുക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/265719/the-fire-brigade-rescued-the-cow-that-fell-into-the-pit)