അത്തോളി:കേരള വ്യാപാരി വ്യവസായി സമിതി അത്തോളി യൂണിറ്റ് കൺവെൻഷൻ ബാലുശ്ശേരി എരിയാ സെക്രട്ടറി പി.ആർ.രഘുത്തമൻ ഉദ്ഘാടനം ചെയ്തു. കെ.ബഷീർ അദ്ധ്യക്ഷത വഹിച്ചു. പി.എം ജമാൽ സ്വാഗതം പറഞ്ഞ യോഗത്തിൽ മേഖലാ ജോ. സെക്രട്ടറി മനോജ് പനങ്കുറ മുഖ്യ പ്രഭാഷണം നടത്തി. മുഹമ്മദ് പിടി നന്ദി രേഖപ്പെടുത്തി. ഫെബ്രവരി 13ന് നടക്കുന്ന പാർലമെൻ്റ് മാർച്ചിൽ രണ്ട് പേരെ യൂണിറ്റിൽ നിന്നും പങ്കെടുപ്പിക്കാൻ തീരുമാനിച്ചു.

യൂണിറ്റ് പ്രസിഡൻ്റ് കെബഷീർ ,സെക്രട്ടറി പി.എംജമാൽ, ട്രഷറർ മുഹമ്മദ് പടിഞ്ഞാറെ കണ്ടി,വൈസ് പ്രസിഡൻ്റ് മാർ: രവിചന്ദ്രൻ, രമേശൻപി, ജേ: സെക്രട്ടറിമാർ സി ഷീബ, വിമനോഹരൻ. 15 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയെയും കൺവെൻഷൻ തിരഞ്ഞൈടുത്തു.
The tradesmen and businessmen committee held the convention