---
title: "സിപിഐ(എം) മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്ന വി.എം കുഞ്ഞിരാമന്‍ നിര്യാതനായി "
english_title: "Former CPI (M) local committee secretary VM Kunhiraman has passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/26978/former-cpi-m-local-committee-secretary-vm-kunhiraman-has-passed-away"
published_at: "2022-02-17T21:43:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620e743dcea44_WATERMARK.JPG"
keywords: []
---

# സിപിഐ(എം) മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്ന വി.എം കുഞ്ഞിരാമന്‍ നിര്യാതനായി 

> **Lead Summary:** **കൂരാച്ചുണ്ട് : **വി.എം എന്നറിയപ്പെട്ടിരുന്ന കൂരാച്ചുണ്ടില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പെടുക്കുന്നതില്‍ നേതൃത്വപരമായ പങ്കുവഹിച്ച സിപിഐ(എം) മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്ന വി.എം കുഞ്ഞിരാമന്‍ നിര്യാതനായി.

## Article Content

**കൂരാച്ചുണ്ട് : **വി.എം എന്നറിയപ്പെട്ടിരുന്ന കൂരാച്ചുണ്ടില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പെടുക്കുന്നതില്‍ നേതൃത്വപരമായ പങ്കുവഹിച്ച സിപിഐ(എം) മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്ന വി.എം കുഞ്ഞിരാമന്‍ നിര്യാതനായി.

കുടിയേറ്റ ഗ്രാമമായ കൂരാച്ചുണ്ടില്‍ കര്‍ഷക തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ടാണ് പൊതു രംഗത്തേക്ക് സഖാവ് കടന്നുവന്നത്. നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സഖാവ് പാര്‍ട്ടിയിലേക്കും പാര്‍ട്ടി നേതൃത്വത്തിലേക്കും എത്തി ദീര്‍ഘകാലം കൂരാച്ചുണ്ട് ലോക്കല്‍ കമ്മിറ്റിയുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

കഴിഞ്ഞ ലോക്കല്‍ സമ്മേളനം വരെ ലോക്കല്‍ കമ്മിറ്റി മെമ്പറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഈറ്റില്ലമായ കല്പത്തൂരില്‍ നിന്നും ജോലി തേടിയെത്തി പിന്നീട് കൂരാച്ചുണ്ടില്‍ സ്ഥിര താമസമാക്കുകയായിരുന്നു.

ഭാര്യ കമല. മക്കള്‍ ജ്യോതി, സുനില്‍, അനില്‍. മരുമക്കള്‍ ജിഷ പേരാമ്പ്ര, ലീന കോട്ടൂര്‍, ആരിത തലകുളത്തൂര്‍.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/26978/former-cpi-m-local-committee-secretary-vm-kunhiraman-has-passed-away)