---
title: "മെക് 7 ഹെല്‍ത്ത് ക്ലബ്ബ് അത്തോളി യൂണിറ്റ് 100 ആം ദിന ആഘോഷ നിറവില്‍"
english_title: "Mech 7 Health Club Atholi Unit 100th Day Celebration atholi"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/270742/mech-7-health-club-atholi-unit-100th-day-celebration-atholi"
published_at: "2025-02-17T10:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b2c4f5301dc_athooolliiiiii_vvvvvvvv.jpg"
keywords: []
---

# മെക് 7 ഹെല്‍ത്ത് ക്ലബ്ബ് അത്തോളി യൂണിറ്റ് 100 ആം ദിന ആഘോഷ നിറവില്‍

> **Lead Summary:** **അത്തോളി **: മെക് 7 ഹെല്‍ത്ത് ക്ലബ്ബ് അത്തോളി യൂണിറ്റ് 100 ആം ദിനം ആഘോഷിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യമുള്ള ജനതയെ വാര്‍ത്തെടുക്കാന്‍ മെക് 7 മുന്നിലെന്ന് ബിന്ദു രാജന്‍ ഉദ്ഘാടന വേളയില്‍ പറഞ്ഞു. എല്ലാ വാര്‍ഡുകളിലും മെക് 7 ഹെല്‍ത്ത് ക്ലബ്ബ് സജീവമാകുന്നത്തോടെ അത്തോളിയിലെ ജനങ്ങളുടെ ജീവിത ശൈലീ രോഗത്തിന് വലിയ മാറ്റം ഉണ്ടാക്കാന്‍ കഴിയുമെന്നും്അവര്‍ കൂട്ടിച്ചേര്‍ത്തു.

## Article Content

**അത്തോളി **: മെക് 7 ഹെല്‍ത്ത് ക്ലബ്ബ് അത്തോളി യൂണിറ്റ് 100 ആം ദിനം ആഘോഷിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യമുള്ള ജനതയെ വാര്‍ത്തെടുക്കാന്‍ മെക് 7 മുന്നിലെന്ന് ബിന്ദു രാജന്‍ ഉദ്ഘാടന വേളയില്‍ പറഞ്ഞു. എല്ലാ വാര്‍ഡുകളിലും മെക് 7 ഹെല്‍ത്ത് ക്ലബ്ബ് സജീവമാകുന്നത്തോടെ അത്തോളിയിലെ ജനങ്ങളുടെ ജീവിത ശൈലീ രോഗത്തിന് വലിയ മാറ്റം ഉണ്ടാക്കാന്‍ കഴിയുമെന്നും്അവര്‍ കൂട്ടിച്ചേര്‍ത്തു.

അത്തോളി ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ വച്ച് നടന്ന പരിപാടിയില്‍ മെക് 7 അത്തോളി യൂണിറ്റ് ചെയര്‍മാന്‍ ബാബു അഥീന അധ്യക്ഷത വഹിച്ചു. ഡോ.ഇസ്മയില്‍ മുജദ്ദിദി മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി കെ റിജേഷ്, വാര്‍ഡ് മെമ്പര്‍മാരായ ഷീബ രാമചന്ദ്രന്‍, എ എം വേലായുധന്‍ ,പി ടി എ പ്രസിഡണ്ട് സന്ദീപ് കുമാര്‍ നാലുപുരയ്ക്കല്‍ , എം കെ ഷമീര്‍ , ഷംസീര്‍ പാലങ്ങാട് , ജാഫര്‍ അത്തോളി , അജീഷ് അത്തോളി , അധ്യാപിക ബുഷ്‌റ പൂനൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ജില്ലാ പ്രോഗ്രാം ഓര്‍ഗനൈസര്‍ അഷ്‌റഫ് അണ്ടോണ, മേഖല കോര്‍ഡിനേറ്റര്‍ നിയാസ് എകരൂല്‍ എന്നിവര്‍ ക്ലാസെടുത്തു. കണ്‍വീനര്‍ എം കെ ആരിഫ് സ്വാഗതവും കോര്‍ഡിനേറ്റര്‍ സി ടി റെജി നന്ദിയും രേഖപ്പെടുത്തി. ആഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിച്ചു. മെക് 7 കോളിയോട്ടം താഴം യൂണിറ്റ് ട്രെയിനറായിരുന്ന മണങ്ങാട്ട് കോയയെ ചടങ്ങില്‍ അനുസ്മരിച്ചു. അത്തോളി സഹകരണ ആശുപത്രിയും മെക് 7 ഹെല്‍ത്ത് ക്ലബും സംയുക്തമായി കഴിഞ്ഞ ദിവസം മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/270742/mech-7-health-club-atholi-unit-100th-day-celebration-atholi)