ബാലുശേരി: കേന്ദ്രസര്‍ക്കാര്‍ അവഗണനയ്ക്കും വിദ്യാഭ്യാസമേഖലയെ കാവി വല്‍കരിക്കാനുള്ള നീക്കങ്ങള്‍ക്കുമെതിരെ സിപിഐഎം നടത്തുന്ന ആദായനികുതി ഓഫീസ് മാര്‍ച്ചിന്റെ പ്രചാരണാര്‍ഥം ബാലുശ്ശേരി ഏരിയാ സെക്രട്ടറി ടി.കെ സുമേഷ് നയിക്കുന്ന കാല്‍നട പ്രചാരണജാഥ ഇന്ന് സമാപിക്കും. വെള്ളിയാഴ്ച രാവിലെ അവിടനല്ലൂര്‍ ലോക്കലിലെ കോളിക്കടവില്‍ നിന്ന് ജാഥ തുടങ്ങി.
കൂട്ടാലിട, മൂലാട്, കരുവണ്ണൂര്‍, കീഴനപറമ്പത്ത്, പുതിയേടത്ത്കുനി തുടങ്ങിയ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്കു ശേഷം മന്ദങ്കാവില്‍ ജാഥ സമാപിച്ചു. സമാപന സമ്മേളനം ജില്ലാ കമ്മിറ്റി അംഗം എ.എം റഷീദ് ഉദ്ഘാടനം ചെയ്തു. സി.പി ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം പി.കെ മുകുന്ദന്‍, എ.കെ മണി, ജാഥാ ലീഡര്‍ ടി.കെ സുമേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

എം സുധാകരന്‍ സ്വാഗതം പറഞ്ഞു. ജാഥ സ്വീകരണ കേന്ദ്രങ്ങളില്‍ ജാഥ ലീഡര്‍ക്ക് പുറമെ ഡെപ്യൂട്ടി ലീഡര്‍ പി.പി രവീന്ദ്രനാഥ്, പൈലറ്റ് എ.കെ മണി, മാനേജര്‍ പി.പി പ്രേമ, കെ.എം സച്ചിന്‍ദേവ് എംഎല്‍എ, സി ബാലന്‍, എം.വി സദാനന്ദന്‍, എം ജയകൃഷ്ണന്‍, കെ ആര്‍ ജിതേഷ്, അഞ്ജലികൃഷ്ണന്‍, ഷാജു ചെറുകാവില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ജാഥ ഇന്ന് രാവിലെ 9ന് തെരുവത്ത്കടവ്, 10ന് മുണ്ടോത്ത്, 10.30 ആനവാതില്‍, 11.30 പൊയിലുങ്ങല്‍ താഴെ, 2.30ന് കുമുള്ളി വായനശാല, 3.30ന് കൊടശേരി, 5.30 അത്തോളിയില്‍ വച്ച് സമാപനം. സമാപന യോഗം ജില്ലാ സെക്രട്ടറി എം മെഹബൂബ് ഉദ്ഘാടനം ചെയ്യും.
The CPIM Balushery area foot campaign march will conclude today