കായണ്ണ; കായണ്ണ ഗ്രാമ പഞ്ചായത്ത് 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ച് ലക്ഷം രൂപ മുടക്കി വാങ്ങിയ നേത്ര പരിശോധന ഉപകരണത്തിന്റെ ഉദ്ഘാടനം, കായണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ ശശി നിര്‍വ്വഹിച്ചു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയര്‍മാന്‍ കെ.കെ നാരായണന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
ക്ഷേമ കാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കെ.വി ബിന്‍ഷ, പഞ്ചായത്ത് മെമ്പര്‍ ജയപ്രകാശ് കായണ്ണ, ഡോ. വിന്‍സെന്റ് ജോര്‍ജ്ജ്, ഡോ. ജാസ്മിന്‍, പി കെ ആര്യ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാമകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു

Eye examination started at Kayanna Family Health Centre