കോഴിക്കോട് : പഴയകാല ഹിന്ദി മെലഡി ഗാനങ്ങള്‍ കോര്‍ത്തിണക്കി കോഴിക്കോട് നഗര രാവുകളെ സംഗീത സാന്ദ്രമാക്കിയ യാദേന്‍ 11 വര്‍ഷം പിന്നിടുന്നു. 23ന് ഞായറാഴ്ച മെര്‍മര്‍ ഇറ്റാലിയ യാദേന്‍ സംഗിത വിരുന്ന് മുഹമ്മദ് അബ്ദു റഹ്‌മാന്‍ സ്മാരക ജൂബിലി ഹാളില്‍ വൈകീട്ട് 6.45 ന് നടക്കും.
ജോയന്റ് ആര്‍.ടി.ഒ സി.പി സക്കറിയ സംഗിത വിരുന്ന് ഉദ്ഘാടനം ചെയ്യും. മെര്‍മര്‍ ഇറ്റാലിയ ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ കെ വി സക്കീര്‍ ഹുസൈന്‍ ചടങ്ങില്‍ മുഖ്യ അതിഥിയാകും. യുവ ഗായകരായ ഡോ സൗരവ് കിഷന്‍,

എസ്.കെ കീര്‍ത്തന ,ഗോപിക മേനോന്‍, അഷ്‌കര്‍, ഡീജു ദിവാകര്‍ എന്നിവരാണ് ആലാപനം. ഓര്‍ക്കസ്‌ട്രേഷന്‍ കാലിക്കറ്റ് പപ്പന്റെ നേതൃത്വത്തില്‍ നിര്‍വ്വഹിക്കും. പ്രവേശനം പാസുള്ളവര്‍ക്ക് മാത്രമായിരിക്കും.
Yaden Music Night Sunday at Muhammed Abdu Rahman Memorial Jubilee Hall