നന്മണ്ട: നന്മണ്ട ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നാലാം വാര്‍ഷികാഘോഷം അരികെ @ 4 ന്റെ ഭാഗമായുള്ള കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളുടെ കാലോത്സവം നടന്നു. നന്മണ്ട ഗ്രാമപഞ്ചായത്ത് ഓപ്പണ്‍ സ്റ്റേജില്‍ ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ പി സുനില്‍കുമാര്‍ കാലോത്സവം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കൃഷ്ണവേണി മാണിക്കോത്ത് അധ്യക്ഷത വഹിച്ചു.
25 വര്‍ഷം പൂര്‍ത്തീകരിച്ച കുടുംബശ്രീയുടെ നന്മണ്ടയിലെ ചരിത്രം രേഖപ്പെടുത്തിയ രചന ഇന്നലെകളിലൂടെ ചരിത്ര പുസ്തകം ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നന്മണ്ടയിലെ ആദ്യ കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ വിനീത വി. ടി ക്ക് നല്‍കി പ്രകാശനം ചെയ്തു. നന്മണ്ടയിലെ ആദ്യകാല സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാരെ നന്മണ്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ. സി.കെ രാജന്‍മാസ്റ്റര്‍ ആദരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ ഹരിദാസന്‍ ഈച്ചരോത്ത്, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ശ്രീമതി പ്രതിഭ രവീന്ദ്രന്‍, കുണ്ടൂര്‍ ബിജു, വിജിത കണ്ടിക്കുന്നുമ്മല്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ വി.കെ നിത്യകല, ബിജിഷ സി.പി, സമീറ ഉള്ളറാട്ട്, മുന്‍ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ വിനീത വി. ടി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
സിഡിഎസ് ചെയര്‍പേഴ്‌സണ്‍ വി കെ സാവിത്രി സ്വാഗതവും, വൈസ് ചെയര്‍പേഴ്‌സണ്‍ ഇ. എം വസന്ത നന്ദിയും രേഖപ്പെടുത്തി. ശേഷം ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളില്‍ നിന്നുമുള്ള നിരവധി കലാപരിപാടികള്‍ സ്റ്റേജില്‍ അരങ്ങേറി.
Arike @ 4; The 4th anniversary celebration of Nanmanda Gram Panchayat Administration Committee was held