ഉള്ള്യേരി : ദിവസേന ആയിരക്കണക്കിന് ആളുകള്‍ സഞ്ചരിക്കുന്ന ഉള്ളിയേരി - കുറ്റ്യാടി ദേശീയപാത അപകടാവസ്ഥയിലാണെന്നും, അടിയന്തിര നടപടി സ്വീകരിക്കണമെന്നും കരുവണ്ണൂര്‍ വി.പി ഹംസ നഗറില്‍ നടന്ന നടുവണ്ണൂര്‍ ലോക്കല്‍ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തില്‍ അധികൃതരോട് ആവശ്യപ്പെട്ടു. മഴക്കാലം അടുത്തതിനാല്‍ അടിയന്തരമായി പ്രവര്‍ത്തി പൂര്‍ത്തീകരിച്ചില്ലെങ്കില്‍ കൂടുതല്‍ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു.
കൊല്ലോറത്ത് ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എം കെ ഗോവിന്ദന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. സ പിഐ ദേശീയ കൗണ്‍സില്‍ അംഗം അഡ്വ. വസന്തം മുഖ്യപ്രഭാഷണം നടത്തി. ലോക്കല്‍ സെക്രട്ടറി ആദര്‍ശ് പുതുശ്ശേരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ബാലുശ്ശേരി മണ്ഡലം സെക്രട്ടറി ടി. എം ശശി മാസ്റ്റര്‍, സവിന്‍ലാല്‍ നടുവണ്ണൂര്‍ , കുന്നിച്ചാല്‍ രവീന്ദ്രന്‍ ,റിനീഷ് കാപ്പുങ്കല്‍, പ്രീതി എം. കെ , പി .കെ ചന്ദ്രന്‍ , എ. കെ ശ്രീജിത്ത് , ടി.ഷൈനി, രോഷ്മരാജന്‍ കാസിം തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായ് രോഷ്മ രാജനേയും, അസിസ്റ്റന്റ് സെക്രട്ടറിയായ് കാസിം മാസ്റ്ററേയും തിരഞ്ഞെടുത്തു.
Ullieri-Kuttyadi national highway under danger; Urgent action is needed immediately