പേരാമ്പ്ര: വന്യമൃഗങ്ങളുടെ ആക്രമത്താല്‍ വനാതിര്‍ത്തിയില്‍ കഴിയുന്നവരുടെ ദുരവസ്ഥയില്‍ പ്രതിഷേധിച്ച് പേരാമ്പ്ര മേഖലാ സോഷ്യലിസ്റ്റ് സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ 'ജീവിക്കണം -വന്യമൃഗങ്ങളെ അതിജീവിക്കണം' എന്ന പേരില്‍ സംയുക്ത കര്‍ഷക പ്രക്ഷോഭ സംഗമം സംഘടിപ്പിക്കും. മാര്‍ച്ച് 15ന് വൈകീട്ട് 4 മണിക്ക് മുതുകാട് വച്ച് നടക്കുന്ന സംയുക്ത കര്‍ഷക പ്രക്ഷോഭ സംഗമം താമരശ്ശേരി രൂപതാ ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്യും.
ചടങ്ങില്‍ വിവിധ കര്‍ഷക സംഘടനാ നേതാക്കള്‍ സംസാരിക്കും. പരിപാടിയുടെ വിജയത്തിനായി മുതുകാട് വച്ചു ചേര്‍ന്ന സ്വാഗത സംഘ രൂപീകരണ യോഗം കിസാന്‍ ജനത സംസ്ഥാന ജനറല്‍ സിക്രട്ടറി വല്‍സന്‍ എടക്കോടന്‍ ഉദ്ഘാടനം ചെയ്തു.

കെ.ജി.രാമനാരായണന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വ: രാജീവന്‍ മല്ലിശ്ശേരി, സി.ഡി. ബിജു, കെ.കെ. പ്രേമന്‍, വര്‍ഗ്ഗീസ് കോലത്തു വീട്, കെ.വി.ബാലന്‍, സി.കെ. ഡാനിഷ്, കെ.രാജന്‍, കെ.പി.രവീന്ദ്രന്‍, എ.കെ. അഭിലാഷ്, കെ.ടി.ജോര്‍ജ്ജ്, സിന്ധു മൈക്കിള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
must survive -survive the wild beasts'; Farmers' protest rally on March 15