പനങ്ങാട് ; സുരക്ഷ പെയിന്‍ & പാലിയേറ്റിവ് പനങ്ങാട് മേഖല കമ്മിറ്റിയുടെ സാന്ത്വന പരിചരണത്തിനാവശ്യമായ ഫണ്ട് സമാഹരിക്കുന്നതിനായി 2025 ഏപ്രില്‍ 2 മുതല്‍ 9 വരെ ചരിത്ര പ്രസിദ്ധമായ ചിന്ത്രമംഗലം കന്നുകാലി ചന്ത സംഘപ്പിച്ചു. ദീര്‍ഘകാലം നടത്തി വന്നിരുന്ന കോട്ട നടവയലില്‍ വെച്ച് നടത്തുന്ന പനങ്ങാട് ഫെസ്റ്റിന്റെ സംഘാടക സമിതി രൂപീകരിച്ചു. പനങ്ങാട് നോര്‍ത്ത് കൃഷ്ണപ്പിള്ള മന്ദിരത്തില്‍ വെച്ച് നടന്ന യോഗം പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.എം. കുട്ടികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
സുരക്ഷ സോണല്‍ കണ്‍വീനര്‍ ആര്‍.കെ. മനോജ് കെ. വി. ദാമോദരന്‍ മാസ്റ്റര്‍, പി.കെ. സുനീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സുരക്ഷ മേഖല കണ്‍വിനര്‍ കെ. ഷൈബു സ്വാഗതം പറഞ്ഞു. സുരക്ഷ മേഖല ചെയര്‍മാന്‍ എം.സി. വിനോദ് അധ്യക്ഷത വഹിച്ചു. ഘോഷയാത്ര, കാര്‍ണിവെല്‍, കാര്‍ഷിക, ആരോഗ്യ, വിദ്യാഭ്യാസ എക്‌സിബിഷനുകള്‍, സ്റ്റേജ് പ്രോഗ്രാം, സാംസ്‌കാരിക സദസ്സ് തുടങ്ങിയ പരിപാടികള്‍ക്ക് സംഘാടക സമിതിയോഗം രൂപം നല്‍കി.

251 അംഗങ്ങള്‍ ഉള്‍ക്കൊളുന്ന കമ്മിറ്റി രൂപീകരിച്ചു ഭാരവാഹികള്‍ ചെയര്‍മാന്‍ വി.എം. കുട്ടികൃഷ്ണന്‍ വൈസ്‌ചെയര്‍ പേഴ്‌സണ്‍മാര്‍ വിനോദ് എംസിവിഎം കമലാക്ഷി, പി.കെ. സുനീര്‍, കെ.പി.സഹീര്‍, എം.ഷാജു ജനറല്‍ കണ്‍വീനര്‍ ആര്‍.കെ. മനോജ് കണ്‍വീനര്‍മാര്‍ കെ.ഷൈബു സി.കെ. പ്രദീഷ് ട്രഷറര്‍: കെ.വി. ദാമോദരന്‍ വിവിധ സബ്കമ്മിറ്റികള്‍ക്കും രൂപം നല്‍കി.
Let's stay together and hold together