---
title: "കരിയാത്തുംപാറ ടൂറിസം സെന്റര്‍ ഇന്നു മുതല്‍ സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തു "
english_title: "Kariyathumpara Tourism Center opens from today"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/27414/kariyathumpara-tourism-center-opens-from-today"
published_at: "2022-02-20T18:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62123f57ca538_WATERMARK.JPG"
keywords: []
---

# കരിയാത്തുംപാറ ടൂറിസം സെന്റര്‍ ഇന്നു മുതല്‍ സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തു 

> **Lead Summary:** **കൂരാച്ചുണ്ട് : **കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കരിയാത്തുംപാറ ഇന്നുമുതല്‍ പൊതു ജനങ്ങള്‍ക്കായി തുറന്ന് നല്‍കി.

## Article Content

**കൂരാച്ചുണ്ട് : **കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കരിയാത്തുംപാറ ഇന്നുമുതല്‍ പൊതു ജനങ്ങള്‍ക്കായി തുറന്ന് നല്‍കി.

മണ്ഡലത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണിത്. കക്കയത്തെ നീരൊഴുക്കുള്ള പുഴയോരവും മനോഹരമായ പുല്‍ത്തകിടിയും, മലനിരകളും ഇവിടുത്ത മനോഹരമായ കാഴ്ചകളാണ്.

പുഴയില്‍ ഉണ്ടാവുന്ന നിരന്തരമായ അപകടം കാരണം കുറച്ചുമാസങ്ങളായി കരിയാത്തുംപാറ അടച്ചിട്ടതായിരുന്നു.

ഇപ്പോള്‍ ആവശ്യമായ സുരക്ഷ ക്രമീകരണങ്ങള്‍ ഒരുക്കിയാണ് വിനോദ സഞ്ചാരികള്‍ക്ക് തുറന്നു കൊടുക്കുന്നത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/27414/kariyathumpara-tourism-center-opens-from-today)