---
title: "തൊഴിൽ അന്വേഷകർക്കായി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ ജോബ് ഫെസ്റ്റ്"
english_title: "Perambra Block Panchayat's Job Fest for job seekers"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/275321/perambra-block-panchayats-job-fest-for-job-seekers"
published_at: "2025-03-08T15:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cc195f591df_job_fest.jpg"
keywords: []
---

# തൊഴിൽ അന്വേഷകർക്കായി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ ജോബ് ഫെസ്റ്റ്

> **Lead Summary:** **പേരാമ്പ്ര**; പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പേരാമ്പ്ര ജോബ് ഫെസ്റ്റ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉല്‍ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു അദ്ധ്യക്ഷത വഹിച്ചു. വ്യവസായ വാണിജ്യ വകുപ്പ്, ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, ജില്ലാ കുടുംബശ്രീ മിഷ്യന്‍, പട്ടികജാതി വികസന വകുപ്പ്, ഒഡേ പെക് എന്നിവയുടെ സഹകരണത്തോടെയാണ് തൊഴില്‍ മേള സംഘടിപ്പിച്ചത്.

## Article Content

**പേരാമ്പ്ര**; പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പേരാമ്പ്ര ജോബ് ഫെസ്റ്റ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉല്‍ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു അദ്ധ്യക്ഷത വഹിച്ചു. വ്യവസായ വാണിജ്യ വകുപ്പ്, ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, ജില്ലാ കുടുംബശ്രീ മിഷ്യന്‍, പട്ടികജാതി വികസന വകുപ്പ്, ഒഡേ പെക് എന്നിവയുടെ സഹകരണത്തോടെയാണ് തൊഴില്‍ മേള സംഘടിപ്പിച്ചത്.

രജിസ്റ്റര്‍ ചെയ്ത 40 ല്‍ അധികം കമ്പനികള്‍ തൊഴില്‍ മേളയില്‍ പങ്കെടുത്തു.1250 ഒഴിവുകളാണ് റിപ്പോര്‍ട്ടു ചെയ്തത്. എസ്എസ്എല്‍സി മുതല്‍ പ്രഫഷണല്‍ കോഴ്‌സ് വരെയുള്ളവര്‍ക്കുള്ള ഒഴിവുകളാണ് റിപ്പോര്‍ട്ടു ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സികെ പാത്തുമ്മ സ്വാഗതവും ജോ.ബ്ഡിഒ സുജീഷ് പി.കെ നന്ദിയും പറഞ്ഞു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി.കെ പ്രമോദ്, സി.കെ ശശി തുടങ്ങിയവര്‍ സംസാരിച്ചു. ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ കെ സജീവന്‍, ശശികുമാര്‍ പേരാമ്പ്ര .പികെ രജിത, ബ്ലോക്ക് അംഗങ്ങളായ കെ.കെ വിനോദന്‍,പിടി അഷറഫ്, കെ. അജിത, കെ.കെ ലിസി, പ്രഭാശങ്കര്‍ സി. എം സനാതനന്‍, ഗിരിജ ശശി, വഹീദ പാറേമ്മല്‍, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ സി.സുരേഷ്, ഹൃദ്യ.കെ, ബിഡിഒ പി. കാദര്‍ ,സുശീല എഡിഎംസി,കെ.ഷിബിന്‍(താലൂക്ക് വ്യവസായ ഓഫീസര്‍) പി.വി സുഷമ(പട്ടികജാതി വികസന ഓഫീസര്‍) തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/275321/perambra-block-panchayats-job-fest-for-job-seekers)