---
title: "ലഹരിക്കെതിരെ ജാഗ്രതാ പരേഡ് സംഘടിപ്പിച്ച് ഡിവൈഎഫ്ഐ മൊടക്കല്ലൂർ മേഖലാ കമ്മിറ്റി"
english_title: "DYFI Modakallur Regional Committee organizes vigilance parade against drug abuse"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/275578/dyfi-modakallur-regional-committee-organizes-vigilance-parade-against-drug-abuse"
published_at: "2025-03-09T21:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cdb642c7e26_0000_ATTACH__.jpg"
keywords: []
---

# ലഹരിക്കെതിരെ ജാഗ്രതാ പരേഡ് സംഘടിപ്പിച്ച് ഡിവൈഎഫ്ഐ മൊടക്കല്ലൂർ മേഖലാ കമ്മിറ്റി

> **Lead Summary:** അത്തോളി: ലഹരിക്കെതിരെ ജാഗ്രതാ പരേഡ് സംഘടിപ്പിച്ച് ഡിവൈഎഫ്ഐ മൊടക്കല്ലൂർ മേഖലാ കമ്മിറ്റി.

## Article Content

അത്തോളി: ലഹരിക്കെതിരെ ജാഗ്രതാ പരേഡ് സംഘടിപ്പിച്ച് ഡിവൈഎഫ്ഐ മൊടക്കല്ലൂർ മേഖലാ കമ്മിറ്റി.

പരിപാടി സിപിഐഎം മൊടക്കല്ലൂർ ലോക്കൽ സെക്രട്ടറി മുരളി മാസ്റ്റർ ഫ്‌ലാഗ് ഓഫ് ചെയ്തു. ആലിൻ ചുവടുനിന്നും ആരംഭിച്ച് കോടശ്ശേരി വരെ നടന്ന ജാഗ്രത പരേഡിൽ നൂറുകണക്കിന് യുവജനങ്ങളും ബഹുജനങ്ങളും പങ്കെടുത്തു.

സമാപന പൊതുയോഗം ഡിവൈഎഫ്ഐ മുൻ ജില്ലാ കമ്മിറ്റി അംഗം സജിൽ ബാലുശ്ശേരി ഉദ്ഘാടനം ചെയ്‌തു. മേഖല പ്രസിഡണ്ട് അഖിൽ കൂമുള്ളി അധ്യക്ഷത വഹിച്ചു. ശരത് അടുവാട്, മുരളിമാസ്റ്റർ, ബിന്ദു മഠത്തിൽ, ശകുന്തള തോരായി. എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/275578/dyfi-modakallur-regional-committee-organizes-vigilance-parade-against-drug-abuse)