---
title: "അമ്മമാര്‍ക്കായി ബോധവല്‍കരണ ക്ലാസ് സംഘടിപ്പിച്ച് വേളൂര്‍ ജിഎംയുപി സ്‌കൂള്‍"
english_title: "Vellore GMUP School organizes awareness class for mothers"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/27645/vellore-gmup-school-organizes-awareness-class-for-mothers"
published_at: "2022-02-21T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6213a77fe79e3_WATERMARK.JPG"
keywords: []
---

# അമ്മമാര്‍ക്കായി ബോധവല്‍കരണ ക്ലാസ് സംഘടിപ്പിച്ച് വേളൂര്‍ ജിഎംയുപി സ്‌കൂള്‍

> **Lead Summary:** ** വേളൂര്‍: **2022 വേളൂര്‍ ജിഎംയുപി സ്‌കൂളില്‍ അമ്മമാര്‍ക്കായി ബോധവല്‍കരണ ക്ലാസ് സംഘടിപ്പിച്ചു. അധ്യാപകനും ട്രെയിനറുമായ കെ.ടി. ജോര്‍ജ് ക്ലാസ് നയിച്ചു.

## Article Content

** വേളൂര്‍: **2022 വേളൂര്‍ ജിഎംയുപി സ്‌കൂളില്‍ അമ്മമാര്‍ക്കായി ബോധവല്‍കരണ ക്ലാസ് സംഘടിപ്പിച്ചു. അധ്യാപകനും ട്രെയിനറുമായ കെ.ടി. ജോര്‍ജ് ക്ലാസ് നയിച്ചു.

കുട്ടികളുടെ പഠനം, സ്വഭാവ രൂപീകരണം, വിദ്യാലയ പ്രവര്‍ത്തനങ്ങളില്‍ രക്ഷിതാക്കളുടെ പങ്ക് തുടങ്ങിയ വിവിധ മേഖലകളെക്കുറിച്ച് ക്ലാസില്‍ വിശദീകരണം നല്‍കി. ആദ്യ ഘട്ടത്തില്‍ 4,5 ക്ലാസുകളിലെ അമ്മമാര്‍ക്കാണ് ക്ലാസ് നല്‍കിയത്.

തുടര്‍ ദിവസങ്ങളില്‍ മറ്റ് ക്ലാസുകളിലെ രക്ഷിതാക്കള്‍ക്കും മാതൃ സമിതിയുടെ നേതൃത്വത്തില്‍ ക്ലാസ് നല്‍കുന്നതാണ്. പരിപാടിയില്‍ എംപിടിഎ ചെയര്‍ പേഴ്‌സണ്‍ വിനിഷ ഷാജി അധ്യക്ഷനായി.

എസ്. എം.സി വൈസ് ചെയര്‍ പേഴ്‌സണ്‍ വിജില സന്തോഷ് ആശംസയേകി. പ്രധാന അധ്യാപകന്‍ കെ.സി. മുഹമ്മദ് ബഷീര്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് എം.പി.ടി.എ.വൈസ് ചെയര്‍ പേഴ്‌സണ്‍ ബിസ്മി രൂപേഷ് നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/27645/vellore-gmup-school-organizes-awareness-class-for-mothers)