അത്തോളി : കൊളക്കാട് ഇടുവല്ലൂര്‍ ശിവക്ഷേത്ര സെക്രട്ടറിയും കോണ്‍ഗ്രസ് അത്തോളി മണ്ഡലം മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന കൊളക്കാട് തിരുവോത്ത് കണ്ടി പരേതനായ കുഞ്ഞികൃഷ്ണന്‍ നായരുടെ മകന്‍ ടി.കെ.രാജന്‍ നായര്‍ (64) അന്തരിച്ചു.

ഭാര്യ: മിനി ( കൂട്ടാലിട), മക്കള്‍: ജിഷ്ണു(കാലിക്കറ്റ് എയര്‍പോര്‍ട്ട്), മഞ്ജു. മരുമക്കള്‍: ഗീതു (സെക്രട്ടറി മൊടക്കല്ലൂര്‍ മില്‍മ ), വരുണ്‍ (പനമരം സഹകരണ ബാങ്ക്). സഹോദരങ്ങള്‍: വത്സല(പനമരം ), പരേതരായ ശ്രീധരന്‍ നായര്‍, രവീന്ദ്രന്‍. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക്.
Atholi Kolakad Thiruvoth Kandi T.K. Rajan Nair passes away