നടുവണ്ണൂര്‍;പാലോളിമുക്ക് ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലിന്റെ റംസാന്‍ കിറ്റ് വിതരണം ഉദ്ഘാടനം കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഒ.കെ. അമ്മദ്നിര്‍വ്വഹിച്ചു. ചടങ്ങില്‍ ബഷീര്‍ രാരോത്ത് അദ്ധ്യക്ഷത വഹിച്ചു. സൈനുദ്ദീന്‍ ഫൈസി മുഖ്യപ്രഭാഷണം നടത്തി.
മന്‍സൂര്‍ ബാഖവി പ്രാര്‍ത്ഥന നടത്തി. പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി മജീദ് പാലോളി , വാര്‍ഡ് ലീഗ് ഭാരവാഹികളായ വി.വി. മജീദ്, പി.പി.ഫൈസല്‍, ഇ.ടി.അശ്റഫ്, വാര്‍ഡ് മെംമ്പര്‍. ഷംന, സജ്ന ചിറയില്‍, തുടങ്ങിയവര്‍ സംസാരിച്ചു. ഇരുനൂറോളം കുടുംബങ്ങള്‍ക്കാണ് റംസാന്‍ കിറ്റ് വിതരണം ചെയ്തത്.

Palolimukku Shihab Thangal Relief Cell distributed Ramzan kits