അത്തോളി ;സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാര്‍ക്കും അങ്കണവാടി ജീവനക്കാര്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് അത്തോളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസ് ധര്‍ണ നടത്തി. ദേശീയ കര്‍ഷകത്തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് യു.വി ദിനേശ് മണി ഉദ്ഘാടനം ചെയ്തു.

മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് സുനില്‍ കൊളക്കാട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ജൈസല്‍ അത്തോളി, രാജേഷ് കൂട്ടാക്കില്‍, പഞ്ചായത്ത് പ്രസിഡന്റ്, ബിന്ദു രാജന്‍, അഡ്വ.ഷെറി, സുനീഷ് നടുവിലയില്‍, ബാബു കല്ലട തുടങ്ങിയവര്‍ സംസാരിച്ചു. ഇയ്യാങ്കണ്ടി മുഹമ്മദ്, ടി.പി. ജയപ്രകാശ്, ഷീബ രാമചന്ദ്രന്‍, ശാന്തിമാവീട്ടില്‍, കെ.പി സത്യന്‍, ടി.പി അശോകന്‍, സജ്‌ന, രമേശ് വലിയാമ്പത്ത് തുടങ്ങിയവര്‍ ധര്‍ണയ്ക്ക് നേതൃത്വം നല്‍കി.
Panchayat office held a dharna in solidarity with ASHA workers and Anganwadi employees