---
title: "പെരുന്നാള്‍ ദിനം; ലഹരിക്കെതിരെ സന്ദേശവും, പ്രതിജ്ഞയുമെടുത്ത് താമരശ്ശേരിയിലെ ഈദ് ഗാഹുകള്‍"
english_title: "Eid Day; Eid gahs in Thamarassery take a message and pledge against alcoholism"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/280233/eid-day-eid-gahs-in-thamarassery-take-a-message-and-pledge-against-alcoholism"
published_at: "2025-03-31T11:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ea2d3b2e1c3_eedd_gaaah.jpg"
keywords: []
---

# പെരുന്നാള്‍ ദിനം; ലഹരിക്കെതിരെ സന്ദേശവും, പ്രതിജ്ഞയുമെടുത്ത് താമരശ്ശേരിയിലെ ഈദ് ഗാഹുകള്‍

> **Lead Summary:** **താമരശ്ശേരി;** ലഹരിക്കെതിരെ സന്ദേശവും, പ്രതിജ്ഞയുമെടുത്ത് താമരശ്ശേരി പഞ്ചായത്തിലെ ഈദ് ഗാഹുകള്‍. പെരുന്നാള്‍ നിസ്‌ക്കാരത്തിനു മുമ്പ് പള്ളികളില്‍ ലഹരി വിരുദ്ധ സന്ദേശങ്ങള്‍ നല്‍കുകയും, നിസ്‌കാര ശേഷം എല്ലാ മഹല്ലുകളിലും, ഈദ് ഗാഹുകളിലും വിശ്വാസികള്‍ ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു.

## Article Content

**താമരശ്ശേരി;** ലഹരിക്കെതിരെ സന്ദേശവും, പ്രതിജ്ഞയുമെടുത്ത് താമരശ്ശേരി പഞ്ചായത്തിലെ ഈദ് ഗാഹുകള്‍. പെരുന്നാള്‍ നിസ്‌ക്കാരത്തിനു മുമ്പ് പള്ളികളില്‍ ലഹരി വിരുദ്ധ സന്ദേശങ്ങള്‍ നല്‍കുകയും, നിസ്‌കാര ശേഷം എല്ലാ മഹല്ലുകളിലും, ഈദ് ഗാഹുകളിലും വിശ്വാസികള്‍ ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു.

ലഹരിക്കെതിരായ പോരാട്ടത്തില്‍ വിശ്വാസികള്‍ ഒന്നടങ്കം അണിചേരണമെന്ന് പ്രതിജ്ഞ ചൊല്ലിക്കൊടുത്ത ശേഷം താമരശ്ശേരി കെടവൂര്‍ മഹല്ല് ഖത്തീബ് മുഹമ്മദ് ബഷീര്‍ ബാഖവി പറഞ്ഞു. കെടവൂര്‍ മഹല്ലില്‍ വച്ചു നടന്ന പരിപാടി ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പി.സി ഇബ്രാഹിം, മഹല്ല് കമ്മിറ്റി പ്രസിഡന്റ് ഹുസൈന്‍ എടവലം, സെക്രട്ടറി നാസര്‍ കമ്മട്ടിയേരി തുടങ്ങിയവര്‍ നേതൃത്യം നല്‍കി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/280233/eid-day-eid-gahs-in-thamarassery-take-a-message-and-pledge-against-alcoholism)