കക്കാടംപൊയില്‍ ; കക്കാടംപൊയില്‍ കോഴിപ്പാറ വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥി കയത്തില്‍ മുങ്ങി. കോഴിക്കോട് ദേവഗിരി കോളേജ് വിദ്യാര്‍ത്ഥി ചേവരമ്പലം സ്വദേശി സന്ദേശ് (20) ആണ് ആഴമേറിയ കയത്തില്‍ മുങ്ങി മരിച്ചത്. ലൈഫ് ഗാര്‍ഡ് ഭക്ഷണം കഴിക്കാന്‍ പോയ സമയത്തായിരുന്നു സന്ദേശ് വെള്ളത്തില്‍ ചാടിയത്, നിലമ്പൂരില്‍ നിന്നും ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി.
വിനോദയാത്രക്കായി എത്തിയ ആറംഗ സംഘത്തില്‍പ്പെട്ടയാളാണ് വെള്ളത്തില്‍ മുങ്ങിയത്.നിലമ്പൂരില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്നാണ് വിദ്യാര്‍ത്ഥിയെ കരക്കെടുത്തത്.

Devagiri College student drowns in Kakkadampoyil waterfall