---
title: "അത്തോളി ഗ്രാമപഞ്ചായത്ത് 2021-22 വര്‍ഷത്തെ വയോജനങ്ങള്‍ക്കുള്ള കട്ടില്‍ വിതരണം നടത്തി "
english_title: "Atholi Grama Panchayat distributed beds for the elderly for the year 2021-22"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/28790/atholi-grama-panchayat-distributed-beds-for-the-elderly-for-the-year-2021-22"
published_at: "2022-02-27T20:14:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/621b8ea61588e_WATERMARK.JPG"
keywords: []
---

# അത്തോളി ഗ്രാമപഞ്ചായത്ത് 2021-22 വര്‍ഷത്തെ വയോജനങ്ങള്‍ക്കുള്ള കട്ടില്‍ വിതരണം നടത്തി 

> **Lead Summary:** **അത്തോളി:** അത്തോളി ഗ്രാമപഞ്ചായത്ത് 2021-22 വര്‍ഷത്തെ വയോജനങ്ങള്‍ക്കുള്ള കട്ടില്‍ ( ജനറല്‍) വിതരണം നടത്തി. അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീബാ രാമചന്ദ്രന്‍ പീഡികകണ്ടി സരോജിനിക്ക് നല്‍കിക്കൊണ്ട് ഉദ്ഘാടനം കര്‍മ്മം നിര്‍വഹിച്ചു.

## Article Content

**അത്തോളി:** അത്തോളി ഗ്രാമപഞ്ചായത്ത് 2021-22 വര്‍ഷത്തെ വയോജനങ്ങള്‍ക്കുള്ള കട്ടില്‍ ( ജനറല്‍) വിതരണം നടത്തി. അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീബാ രാമചന്ദ്രന്‍ പീഡികകണ്ടി സരോജിനിക്ക് നല്‍കിക്കൊണ്ട് ഉദ്ഘാടനം കര്‍മ്മം നിര്‍വഹിച്ചു.

ഐ.സി.ഡി.എസ്, സൂപ്പര്‍വൈസര്‍ ശാന്തി സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് സന്ദീപ് നാലുപുരക്കല്‍ അധ്യക്ഷനായി.

ക്ഷേമകാര്യ സ്റ്റാന്‍ ന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സുനീഷ് നടുവിലയില്‍, ആരോഗ്യ സ്റ്റാന്‍ന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എ.എം സരിത പഞ്ചായത്ത് അംഗങ്ങളായ ശാന്തിമാ വീട്ടില്‍, രേഖ വെള്ളത്തോട്ടത്തില്‍, വാസവന്‍ പൊയിലില്‍, റിജേഷ്, രമ പി.എം, ശകുന്തള, ജുനൈസ്, ഫൗസിയാ, എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/28790/atholi-grama-panchayat-distributed-beds-for-the-elderly-for-the-year-2021-22)