---
title: "സ്‌പോര്‍ട്‌സ് ക്യാമ്പ് 'ഒളിമ്പിയ 2025' സമ്മര്‍ ക്യാമ്പ് സമാപിച്ചു"
english_title: "Sports Camp 'Olympia 2025' Summer Camp concludes at balusseri"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/288591/sports-camp-olympia-2025-summer-camp-concludes-at-balusseri"
published_at: "2025-05-07T16:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/681b3d821dd10_balu.jpg"
keywords: []
---

# സ്‌പോര്‍ട്‌സ് ക്യാമ്പ് 'ഒളിമ്പിയ 2025' സമ്മര്‍ ക്യാമ്പ് സമാപിച്ചു

> **Lead Summary:** **ബാലുശ്ശേരി: **ബാലുശ്ശേരി ബിആര്‍സി യുടെ ആഭിമുഖ്യത്തില്‍ ജിവിഎച്ച് എസ്എസ് ബാലുശ്ശേരിയില്‍ സംഘടിപ്പിച്ച ഒരു മാസക്കാലം നീണ്ടു നിന്ന സമ്മര്‍ 'സ്‌പോര്‍ട്‌സ് ക്യാമ്പ് ' ഒളിമ്പിയ '2025 സമാപിച്ചു.

## Article Content

**ബാലുശ്ശേരി: **ബാലുശ്ശേരി ബിആര്‍സി യുടെ ആഭിമുഖ്യത്തില്‍ ജിവിഎച്ച് എസ്എസ് ബാലുശ്ശേരിയില്‍ സംഘടിപ്പിച്ച ഒരു മാസക്കാലം നീണ്ടു നിന്ന സമ്മര്‍ 'സ്‌പോര്‍ട്‌സ് ക്യാമ്പ് ' ഒളിമ്പിയ '2025 സമാപിച്ചു.

ബാലുശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് രൂപ ലേഖ കൊമ്പിലാട് സമാപന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സിആര്‍സിസി അബ്ദുള്‍ ഹക്കീം അധ്യക്ഷത വഹിച്ചു.

ബിപിസി ഷീബയുടെ നേതൃത്വത്തില്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍ പരിശീലകരായ സ്റ്റാലിന്‍, ബെഡ് സണ്‍, രാജന്‍, ജയ്‌നി, ബബിത എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.

സിആര്‍സിസി മാരായ ബിജിന, നൈസി എന്നിവര്‍ ആശംസയും ട്രെയിനര്‍ സി സജിന്‍ മാത്യു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/288591/sports-camp-olympia-2025-summer-camp-concludes-at-balusseri)