ബാലുശ്ശേരി: ബാലുശ്ശേരി കോക്കല്ലൂരില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഉള്ളിയേരി സ്വദേശി മുഹമ്മദ് ഫാസില്‍ ആണ് മരിച്ചത്. കോക്കല്ലൂര്‍ പാറക്കുളത്ത് വെച്ച് ബാലുശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ബുള്ളറ്റ് ബൈക്കും എതിര്‍ ദിശയില്‍ വന്ന ലോറിയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം.
ഗുരുതരമായി പരിക്കേറ്റ ഫാസിലിനെ ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ നിന്നും പ്രാഥമിക ചികിത്സ നല്‍കിയ ശേഷം മൊടക്കല്ലൂര്‍ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിതാവ്: കാസിം.

Young man dies in bike-lorry collision at balusseri