---
title: "ഉള്ള്യേരിയില്‍ മധ്യവയസ്‌ക്കനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി"
english_title: "Middle-aged man found dead in a stream in Ullyeri"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/293780/middle-aged-man-found-dead-in-a-stream-in-ullyeri"
published_at: "2025-06-02T16:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683d847496da8_asasa.jpg"
keywords: []
---

# ഉള്ള്യേരിയില്‍ മധ്യവയസ്‌ക്കനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

> **Lead Summary:** നടുവണ്ണൂര്‍: ഉള്ള്യേരിയില്‍ മധ്യവയസ്‌ക്കനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പഞ്ചായത്ത് ഗ്രൗണ്ടിനടുത്തുള്ള മാമ്പൊയില്‍ മാതാംതോട്ടിലാണ് മൃതദേഹം കണ്ടത്. ഇന്ന് രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടത്.

## Article Content

നടുവണ്ണൂര്‍: ഉള്ള്യേരിയില്‍ മധ്യവയസ്‌ക്കനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പഞ്ചായത്ത് ഗ്രൗണ്ടിനടുത്തുള്ള മാമ്പൊയില്‍ മാതാംതോട്ടിലാണ് മൃതദേഹം കണ്ടത്. ഇന്ന് രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടത്.

ബാലുശ്ശേരി എരമംഗലം സ്വദേശി ആലുള്ളതില്‍ ലോഹിതാക്ഷന്‍ (56) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി വീട്ടില്‍ നിന്നും മാമ്പെയാലിലുള്ള വിവാഹസത്കാര വീട്ടില്‍ പോയിരുന്നു.

തിരിച്ചെത്താതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം നടത്തി വരികയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അത്തോളി പൊലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/293780/middle-aged-man-found-dead-in-a-stream-in-ullyeri)