---
title: "തിബിയാന്‍ പ്രീ സ്‌കൂള്‍ ഇഖ്‌റദിന  പ്രവേശനോത്സവം"
english_title: "Layanan Pelanggan bisnis"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/295693/layanan-pelanggan-bisnis"
published_at: "2025-06-11T21:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6849ab5a9fb73_KANNN.JPG"
keywords: []
---

# തിബിയാന്‍ പ്രീ സ്‌കൂള്‍ ഇഖ്‌റദിന  പ്രവേശനോത്സവം

> **Lead Summary:** **ഉള്ള്യേരി: **പറമ്പിന്റെ മുകള്‍ സലാഹുദ്ദീന്‍ മദ്രസയില്‍ പ്രവര്‍ത്തിക്കുന്ന തിബിയാന്‍ പ്രീ സ്‌കൂള്‍ ഇഖ്‌റ ദിന പ്രവേശനോത്സവം സംഘടിപ്പിച്ചു. സ്‌കൂളിലേക്ക് പുതുതായി കടന്ന് വന്ന വിദ്യാര്‍ഥികളെ സീനിയര്‍ വിദ്യാര്‍ഥികള്‍ സ്വീകരിച്ചു.

## Article Content

**ഉള്ള്യേരി: **പറമ്പിന്റെ മുകള്‍ സലാഹുദ്ദീന്‍ മദ്രസയില്‍ പ്രവര്‍ത്തിക്കുന്ന തിബിയാന്‍ പ്രീ സ്‌കൂള്‍ ഇഖ്‌റ ദിന പ്രവേശനോത്സവം സംഘടിപ്പിച്ചു. സ്‌കൂളിലേക്ക് പുതുതായി കടന്ന് വന്ന വിദ്യാര്‍ഥികളെ സീനിയര്‍ വിദ്യാര്‍ഥികള്‍ സ്വീകരിച്ചു.

പ്രാര്‍ത്ഥനയോടെ തുടങ്ങിയ പരിപാടി എസ്.പി.എച്ച് ജഅഫര്‍ സാദിഖ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. നമ്മുടെ മക്കളെ സന്‍മാര്‍ഗത്തിലൂടെ വളര്‍ത്തികൊണ്ടുവരിക എന്നത് രക്ഷിതാക്കളുടെ കടമയാണന്നും അതിന് വേണ്ടി വിദ്യാര്‍ഥികളെ ഇല്‍മിന്റെ പാതയിലൂടെ നയിക്കാന്‍ രക്ഷിതാക്കള്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇസ്ലാലുഹുല്‍ ഇസ്ലാം സഘം മഹല്ല് പ്രസിഡണ്ട് പി. കെ. അബ്ദുല്‍ മജീദ് മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. 2018ല്‍ ഇരുപത് വിദ്യാര്‍ഥികളും രണ്ട് അധ്യാപകരുമായി ആരംഭിച്ച തിബിയാന്‍ പ്രീ സ്‌കൂള്‍ ഇന്ന് TLC .TMC . TUC . T1C . TBS 1.TBS 2.എന്നീആറ് ക്ലാസുകളിലായി75 ഓളം വിദ്യാര്‍ത്ഥികള്‍. പന്ത്രണ്ട് സ്റ്റാഫുകളുടെമേല്‍നോട്ടത്തില്‍ പഠനം നടത്തുന്നു.

വിശാലമായ പ്ലേഗ്രൗണ്ട്‌ഫെസ്റ്റ് .എക്കോവാക്ക്‌സ്‌പേഷല്‍ ഡെ.ആക്റ്റിവിറ്റി ബൈസ് ക്ലാസ്‌റും. പ്ലേവേ മെത്തേഡ് ഇതല്ലാം തിബ് യാന്റെ സവിഷേശതയാണ്. തിബിയാന്‍ എ.ഇ.ഒ സുബൈര്‍ നിസാമി സ്വാഗതം സ്വാഗതം പറഞ്ഞ ചടങ്ങില്‍ മഹല്ല് ജന: സെക്രട്ടറി എന്‍ മമ്മദ് കോയ ഹാജി,  സ്വാലിഹ് സഖാഫി ഉള്ളിയേരി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/295693/layanan-pelanggan-bisnis)