---
title: " പ്രവാസി ലീഗ് കണ്‍വെന്‍ഷനും ആദരിക്കലും"
english_title: "Pravasi League Convention and Honors at balusseri"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/297965/pravasi-league-convention-and-honors-at-balusseri"
published_at: "2025-06-23T14:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68591f7bb6a73_baLUSSERI.JPG"
keywords: []
---

#  പ്രവാസി ലീഗ് കണ്‍വെന്‍ഷനും ആദരിക്കലും

> **Lead Summary:** **ബാലുശ്ശേരി : **ബാലുശ്ശേരി നിയോജകമണ്ഡലം പ്രവാസി ലീഗ് കണ്‍വെന്‍ഷനും ആദരിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു. ജില്ലാകമ്മിറ്റി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ.ടി. കെ.റഷീദിനെ നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് സാജിദ് കോറോത്ത് പൊന്നട അണിയിച്ച് ആദരിച്ചു.

## Article Content

**ബാലുശ്ശേരി : **ബാലുശ്ശേരി നിയോജകമണ്ഡലം പ്രവാസി ലീഗ് കണ്‍വെന്‍ഷനും ആദരിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു. ജില്ലാകമ്മിറ്റി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ.ടി. കെ.റഷീദിനെ നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് സാജിദ് കോറോത്ത് പൊന്നട അണിയിച്ച് ആദരിച്ചു.

പ്രവാസി ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് അബു ഹാജി എക്കാലയുള്ളതില്‍ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി സിറാജ് ചിറ്റടത്ത്, പി.പി. കോയ നാറാത്ത്, റഹീം എടത്തില്‍ , അബ്ദുള്‍ ഹമീദ് അത്തോളി , ഒ.കെ.ഇസ്മയില്‍, മുഹമ്മദലി മാമ്പൊയില്‍, പി.വി. അഷ്‌റഫ്, മുഹമ്മദ് നടുക്കുനിയില്‍, മുസ്ഥഫ കൊളക്കാട്, മുസ്ഥഫ ആലാട്ട്, കെ.ടി.കെ. റഷീദ്, അഷ്‌റഫ് കൊവ്വുമ്മല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

26ാം തിയ്യതി കലക്ടറേറ്റിന് മുന്നില്‍ നടക്കുന്ന പ്രവാസി ലീഗ് സമരം വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/297965/pravasi-league-convention-and-honors-at-balusseri)