---
title: "കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയുടെ നവീകരണ പ്രവര്‍ത്തി; വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണം"
english_title: "Rehabilitation work of a Koyilandy Edavanna State Highway; The plight of traders in must be addressed"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/29967/rehabilitation-work-of-koyilandy-edavanna-state-highway-the-plight-of-traders-must-be-addressed"
published_at: "2022-03-05T20:18:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/6223996b4ba40_WATERMARK.JPG"
keywords: []
---

# കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയുടെ നവീകരണ പ്രവര്‍ത്തി; വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണം

> **Lead Summary:** **ബാലുശ്ശേരി: **കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയുടെ നവീകരണ പ്രവര്‍ത്തി വ്യാപാരികളുടെ ദുരിതത്തിന് അടിയന്തിര പരിഹാരം ഉണ്ടാകണമെന്ന് വ്യാപാരി വ്യവസായി സമിതി ബാലുശ്ശേരി മേഖല കമ്മറ്റി കെഎസ് ടിപി അധികൃതരോടും കരാറുകാരോടും ആവശ്യപെട്ടു.

## Article Content

**ബാലുശ്ശേരി: **കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയുടെ നവീകരണ പ്രവര്‍ത്തി വ്യാപാരികളുടെ ദുരിതത്തിന് അടിയന്തിര പരിഹാരം ഉണ്ടാകണമെന്ന് വ്യാപാരി വ്യവസായി സമിതി ബാലുശ്ശേരി മേഖല കമ്മറ്റി കെഎസ് ടിപി അധികൃതരോടും കരാറുകാരോടും ആവശ്യപെട്ടു.

മാസങ്ങളായി നടന്നു കൊണ്ടിരിക്കുന്ന റോഡ് പണിമൂലം വിവരണതീതമായ പ്രയാസങ്ങളാണ് ഉള്ളിയേരി മുതല്‍ വട്ടോളി ബസാര്‍ വരെയുള്ള വ്യാപാരികള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

റോഡ് പണിമൂലം പല സ്ഥലങ്ങളിലും വ്യാപാരസ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിയാതെയും പൊടി ശല്യം മൂലം വ്യാപാര സ്ഥാപനങ്ങളിലെ സാധനങ്ങള്‍ നശിച്ചു പോകുകയും റോഡ് ഉയര്‍ന്നതു മൂലം പല സ്ഥലങ്ങളിലും വ്യാപാര സ്ഥാപനങ്ങള്‍ താഴ്ചയിലാകുകയും സ്ഥാപനങ്ങളിലേക്ക് വഴിയില്ലാതായത് കൊണ്ട് തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിയാതെയും ദുരിതമനുഭവിക്കുകയാണ് വ്യാപാരികള്‍.

പല സ്ഥലങ്ങളിലും ടാറിങ് പണി കഴിഞ്ഞെങ്കിലും ഡ്രയിനേജ് പണി ഇതുവരെയും തുടങ്ങിയിട്ടു പോലുമില്ല വ്യാപാര അക്യുറിയം പോലുള്ള സ്ഥാപനങ്ങള്‍ തുറക്കാന്‍ കഴിയാത്തതു കൊണ്ട് വില്പനക്കുള്ള അലങ്കാര മല്‍സിയങ്ങള്‍ ചത്തു പോകുകയുമുണ്ടായി ഇത്തരത്തില്‍ വ്യാപാരികള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രയാസങ്ങള്‍ക്ക് അടിയന്തിരമായ പരിഹാരം ഉണ്ടാകണമെന്നും മറ്റു വിവിധങ്ങളായ പ്രശനങ്ങള്‍ മൂലം പ്രതിസന്ധിയിലായ വ്യാപാരികളെ റോഡ് വികസനത്തിന്റെ പ്രതിസന്ധിയില്‍ നിന്നും രക്ഷിക്കാന്‍ നടപടി ഉണ്ടാകണമെന്നും വ്യാപാരി വ്യവസായി സമിതി ബാലുശ്ശേരി മേഖല കമ്മറ്റി ബന്ധപെട്ടവരോട് അഭ്യര്‍ത്ഥിച്ചു.

മേഖല കമ്മറ്റി യോഗത്തില്‍ പ്രസിഡന്റ് സി.എം സന്തോഷ് അധ്യക്ഷനായി. പി.ആര്‍ രഘുത്തമന്‍, പി.പി വിജയന്‍ കെ.കെ ബാലകൃഷ്ണന്‍ ഷാജി വീര്യാമ്പ്രം എന്നിവര്‍ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/29967/rehabilitation-work-of-koyilandy-edavanna-state-highway-the-plight-of-traders-must-be-addressed)