---
title: "ബൈപാസ് റോഡ് യാഥാര്‍ത്ഥ്യമാക്കണമെന്ന് സി.പി.ഐ കൂരാച്ചുണ്ട് "
english_title: "The CPI (M) wants the bypass road to become a reality"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/34048/the-cpi-m-wants-the-bypass-road-to-become-a-reality"
published_at: "2022-03-26T14:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623ed67565afb_WATERMARK.JPG"
keywords: []
---

# ബൈപാസ് റോഡ് യാഥാര്‍ത്ഥ്യമാക്കണമെന്ന് സി.പി.ഐ കൂരാച്ചുണ്ട് 

> **Lead Summary:** **കൂരാച്ചുണ്ട്**: കൂരാച്ചുണ്ടുകാരുടെ ചിരകാല അഭിലാഷവും നാട്ടിലെ ഗാതാഗതക്കുരുക്കിന് പരിഹാരവുമാവുന്ന ബൈപാസ് റോഡ് യാഥാര്‍ത്ഥ്യമാക്കണമെന്ന് സി.പി.ഐ കൂരാച്ചുണ്ട് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.

## Article Content

**കൂരാച്ചുണ്ട്**: കൂരാച്ചുണ്ടുകാരുടെ ചിരകാല അഭിലാഷവും നാട്ടിലെ ഗാതാഗതക്കുരുക്കിന് പരിഹാരവുമാവുന്ന ബൈപാസ് റോഡ് യാഥാര്‍ത്ഥ്യമാക്കണമെന്ന് സി.പി.ഐ കൂരാച്ചുണ്ട് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.

2014ല്‍ കൂരാച്ചുണ്ട് ബൈപാസ് നിര്‍മ്മാണത്തിന് വേണ്ടി ഭൂമി ഏറ്റെടുക്കലിനായി 1.58 ലക്ഷം രൂപക്ക് ഭരണാനുമതി ലഭിച്ചിരുന്നെങ്കിലും ബൈപാസിനെപ്പറ്റി ഒരു നടപടിയുമുണ്ടായില്ല.

ബ്രാഞ്ച് സമ്മേളനം പി കെ ജിതേഷ് ഉദ്ഘാടനം ചെയ്തു. കെ വികുഞ്ഞപ്പന്‍ പതാക ഉയര്‍ത്തി. ടി.കെ ശിവദാസന്‍ അദ്ധ്യക്ഷത വഹിച്ചു.

എ.കെ.പ്രേമന്‍, പീറ്റര്‍, ജോയി പനക്കവയല്‍, വിനു മാത്യു.സോബിന്‍ പുനത്തില്‍, സൗമ്യ സോബിന്‍, കുട്ട്യാലി, രമബാബു, ജെ.സി. പീറ്റര്‍, എന്നിവര്‍ പങ്കെടുത്തു. എ.കെ. പ്രേമനെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/34048/the-cpi-m-wants-the-bypass-road-to-become-a-reality)