---
title: "പഞ്ചായത്ത് ഓഫീസിനു മുമ്പില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി വ്യാപാരി സമിതി "
english_title: "The traders' committee held a protest dharna in front of the panchayat office"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/34343/the-traders-committee-held-a-protest-dharna-in-front-of-the-panchayat-office"
published_at: "2022-03-28T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62414d787696d_WATERMARK.JPG"
keywords: []
---

# പഞ്ചായത്ത് ഓഫീസിനു മുമ്പില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി വ്യാപാരി സമിതി 

> **Lead Summary:** **കൂരാച്ചുണ്ട്: **തൊഴില്‍ നികുതിയും ലൈസന്‍സ് ഫീസും അമിതമായി വര്‍ധിപ്പിക്കുകയും കച്ചവടക്കാരെ നിര്‍ബന്ധിച്ച് കടയടപ്പിക്കുകയും ചെയ്ത ശേഷം ഒരു വിഭാഗം വ്യാപാരികള്‍ക്കു മാത്രം ഫീസ് ഇളവ് നല്‍കുകയും ചെയ്തതില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി നേതൃത്വത്തില്‍ കൂരാച്ചുണ്ട് പഞ്ചായത്ത് ഓഫീസിനു മുമ്പില്‍ ധര്‍ണ്ണ നടത്തി.

## Article Content

**കൂരാച്ചുണ്ട്: **തൊഴില്‍ നികുതിയും ലൈസന്‍സ് ഫീസും അമിതമായി വര്‍ധിപ്പിക്കുകയും കച്ചവടക്കാരെ നിര്‍ബന്ധിച്ച് കടയടപ്പിക്കുകയും ചെയ്ത ശേഷം ഒരു വിഭാഗം വ്യാപാരികള്‍ക്കു മാത്രം ഫീസ് ഇളവ് നല്‍കുകയും ചെയ്തതില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി നേതൃത്വത്തില്‍ കൂരാച്ചുണ്ട് പഞ്ചായത്ത് ഓഫീസിനു മുമ്പില്‍ ധര്‍ണ്ണ നടത്തി.

അന്യായമായി പിരിച്ചെടുത്ത പണം തിരികെ നല്‍ണമെന്നതാണ് പ്രധാന ആവശ്യം.

വ്യാപാരി വ്യവസായി ഏകോപന സമിതി മേഖലാ സെക്രട്ടറി പി.ആര്‍. രഘൂത്തമന്‍ ഉദ്ഘാടനം ചെയ്ത ധര്‍ണ്ണക്ക് യൂണിറ്റ് പ്രസിഡന്റ് ജോസ് ചെറിയാന്‍ അധ്യക്ഷത വഹിച്ചു.

സലിം അമരപ്പറമ്പില്‍, കുഞ്ഞമ്മദ് കൂരാച്ചുണ്ട്, തങ്കപ്പന്‍ ചരളയില്‍, ഫെലിക്‌സ് മാണി, രാജേഷ് കൂട്ടുങ്കല്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/34343/the-traders-committee-held-a-protest-dharna-in-front-of-the-panchayat-office)