---
title: "പെട്രോള്‍ പമ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്നും പണിമുടക്ക് മനുഷ്യത്വപരമായ സമീപനമായിരിക്കണമെന്നും ജില്ലാ കലക്ടര്‍"
english_title: "The district collector said that the petrol pumps should be kept open and the strike should be a humane approach"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/34463/the-district-collector-said-that-the-petrol-pumps-should-be-kept-open-and-the-strike-should-be-a-humane-approach"
published_at: "2022-03-28T22:26:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/6241e8c879dc6_WATERMARK.JPG"
keywords: []
---

# പെട്രോള്‍ പമ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്നും പണിമുടക്ക് മനുഷ്യത്വപരമായ സമീപനമായിരിക്കണമെന്നും ജില്ലാ കലക്ടര്‍

> **Lead Summary:** **കോഴിക്കോട്**: പണിമുടക്ക് അവശ്യ സര്‍വീസ് ആയ ആംബുലന്‍സുകളെയും മറ്റ് അത്യാവശ്യ സര്‍വീസ് നടത്തുന്ന വാഹനങ്ങളെയും ബാധിക്കാതിരിക്കാന്‍ ജില്ലയിലെ പെട്രോള്‍ പമ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു.

## Article Content

**കോഴിക്കോട്**: പണിമുടക്ക് അവശ്യ സര്‍വീസ് ആയ ആംബുലന്‍സുകളെയും മറ്റ് അത്യാവശ്യ സര്‍വീസ് നടത്തുന്ന വാഹനങ്ങളെയും ബാധിക്കാതിരിക്കാന്‍ ജില്ലയിലെ പെട്രോള്‍ പമ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു.

പണിമുടക്കിനെ തുടര്‍ന്ന് ആംബുലന്‍സ് ഉള്‍പ്പെടെ രോഗികളുമായി പോകുന്ന വാഹനങ്ങള്‍ക്കും മറ്റ് അത്യാവശ്യ സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ക്കും ഡീസലും പെട്രോളും ലഭിക്കാത്ത സാഹചര്യമുണ്ട്.

മനുഷ്യത്വപരമായ സമീപനത്തോടെ ആംബുലന്‍സുകള്‍ക്കും ഇതര അവശ്യ സര്‍വീസ് വാഹനങ്ങള്‍ക്കും ഇന്ധനം നല്‍കാന്‍ പെട്രോള്‍ പമ്പുടമകള്‍ സഹകരിക്കണമെന്നും ജില്ലാ കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി പറഞ്ഞു.

തുറന്നു പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പുകള്‍ക്ക് ആവശ്യമായ സുരക്ഷാ സംവിധാനമൊരുക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയതായും ജില്ലാ കലക്ടര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/34463/the-district-collector-said-that-the-petrol-pumps-should-be-kept-open-and-the-strike-should-be-a-humane-approach)