---
title: "ബ്ലഡ് ഡോണേര്‍സ് കേരള കോഴിക്കോട് ജില്ല പുതിയ കമ്മിറ്റി നിലവില്‍ വന്നു"
english_title: "Blood Donors Kerala Kozhikode District New Committee has been formed"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/34713/blood-donors-kerala-kozhikode-district-new-committee-has-been-formed"
published_at: "2022-03-30T10:13:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/6243e011b13ab_WATERMARK.JPG"
keywords: []
---

# ബ്ലഡ് ഡോണേര്‍സ് കേരള കോഴിക്കോട് ജില്ല പുതിയ കമ്മിറ്റി നിലവില്‍ വന്നു

> **Lead Summary:** **കോഴിക്കോട് : **കേരളത്തില്‍ ഉടനീളം രക്തദാന മേഖലയില്‍ നിറസാന്നിധ്യമായ ബ്ലഡ് ഡോണേര്‍സ് കേരളയുടെ കോഴിക്കോട് ജില്ല കമ്മിറ്റി ജനറല്‍ ബോഡിയില്‍ 2022-23 കാലയളവിലേക്കുള്ള പുതിയ കമ്മിറ്റി നിലവില്‍ വന്നു.

## Article Content

**കോഴിക്കോട് : **കേരളത്തില്‍ ഉടനീളം രക്തദാന മേഖലയില്‍ നിറസാന്നിധ്യമായ ബ്ലഡ് ഡോണേര്‍സ് കേരളയുടെ കോഴിക്കോട് ജില്ല കമ്മിറ്റി ജനറല്‍ ബോഡിയില്‍ 2022-23 കാലയളവിലേക്കുള്ള പുതിയ കമ്മിറ്റി നിലവില്‍ വന്നു.

പ്രസിഡന്റ് -മുഹമ്മദ് കബീര്‍, വൈസ് പ്രസിഡന്റ്മാര്‍ - അഭിരാമി പ്രവീണ്‍, വി.പി. ഇര്‍ഫാന്‍, ജനറല്‍ സെക്രട്ടറി - വിഷ്ണു പ്രസാദ്, ജോയിന്റ്‌ സെക്രട്ടറിമാര്‍ - മുര്‍ഷിദ, സഹദ്, ട്രഷറര്‍ - ഷമീര്‍ കോവൂര്‍, എക്‌സിക്യൂട്ടീവ് ഹെഡ് - ദില്‍ഷ, എക്‌സിക്യൂട്ടീവ് അംഗങ്ങളായി  മുഹമ്മദ് കൊയിലാണ്ടി, തുഫൈല്‍, നദീം, രജിത്, നാഷാഫ്, റഹീസ്, സോനു, മുദ്ര, റുന്‍ഷാദ്, ഫാത്തിമ അസ്‌ല, ദൃശ്യ, സിറാജ്, ഫവാസ്, അമല്‍ ദാസ്, അര്‍ഷദ് സലിം, ബിജോയ് ബാലകൃഷ്ണന്‍, ഉസ്മാന്‍, മുത്‌സിര്‍, നഫീധ, മുഹമ്മദ് വടകര എന്നിവര്‍ അടങ്ങുന്ന 25 അംഗ കമ്മിറ്റിയാണ് നിലവില്‍ വന്നത്.

സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കാനും, നിരന്തരമായി വരുന്ന ഗര്‍ഭസമയത്തെ രക്താവശ്യം ബുദ്ധിമുട്ട് ഇല്ലാതിരിക്കാന്‍ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യവും ജീവനും മുന്‍നിര്‍ത്തി ഗര്‍ഭ സമയത്ത് തൊട്ട് മുന്‍പ് തന്നെ രക്തദാതാക്കളെ കണ്ടെത്തി രക്തദാനം ചെയ്തു ബ്ലഡ് സെന്ററില്‍ രക്തം ഉറപ്പ് വരുത്തണം എന്ന നിര്‍ദ്ദേശം സമൂഹത്തില്‍ എത്തിക്കുന്നതിനെ കുറിച്ച് കമ്മിറ്റി സംസാരിക്കുകയും കമ്മറ്റി ചര്‍ച്ചയില്‍ പ്രസവ സംബദ്ധമായ രക്താവശ്യങ്ങള്‍ക്ക് വേണ്ടവിധത്തിലുള്ള ബോധവല്‍ക്കരണം ബൈസ്റ്റാന്‍ഡേഴ്‌സിനും ഡോക്ടേസിനും നല്‍കാന്‍ വേണ്ടത് ചെയ്യാന്‍ പ്രമേയം പാസ്സാക്കി.

ഗോള്‍ഡണ്‍ പാലസ് സ്ഥാപകനും, ബിഡികെ മുതിര്‍ന്ന അംഗവും ആയ അബു ജുനൈജ് ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ അര്‍ഷദ് സലീം, സിറാജ് തവനൂര്‍, ഫവാസ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/34713/blood-donors-kerala-kozhikode-district-new-committee-has-been-formed)