അന്നദാതാവിന്റെ കൊല; പ്രതിഷേധാഗ്നി തിരുവമ്പാടിയിലും

അന്നദാതാവിന്റെ കൊല; പ്രതിഷേധാഗ്നി തിരുവമ്പാടിയിലും
Oct 5, 2021 10:40 AM | By Balussery Editor

 തിരുവമ്പാടി: ഉത്തര്‍പ്രദേശില്‍ കര്‍ഷക സമരഭടന്‍മാരുടെ നേരെ വാഹനം ഓടിച്ച് കയറ്റി കൊലപ്പെടുത്തിയ ദാരുണവും ഭീകരവുമായ സംഭവത്തില്‍ പ്രതിഷേധിച്ച് തിരുവമ്പാടി മേഖലയിലെ വിവിധ കര്‍ഷക സംഘടനകള്‍ സംയുക്തമായി പന്തംകൊളുത്തിപ്രകടനവും പ്രതിഷേധയോഗവും സംഘടിപ്പിച്ചു.

ഇന്നലെ വൈകിട്ട് ഏഴരക്ക് തിരുവമ്പാടി ടൗണില്‍ നടത്തിയ പരിപാടിയില്‍ കര്‍ഷക ജനശബ്ദം, കിഫ, എകെസിസി, വെല്‍ഫെയര്‍ പാര്‍ട്ടി, കെഎസ്‌കെടിയു തുടങ്ങിയ സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുത്തു.

കര്‍ഷക സമരത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടില്‍ യോഗം അമര്‍ഷം രേഖപ്പെടുത്തി.

അജു എമ്മാനുവല്‍, നാസര്‍ പുല്ലൂരാംപാറ, ബെന്നി മങ്ങാട്ടില്‍, എ.കെ. മുഹമ്മദ്, ഷെമില്‍ പുന്നക്കല്‍, ബാബു പുലക്കുടിയില്‍, പ്രിന്‍സ് തിനംപറമ്പില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

Feeder murder; Protest fire in Thiruvambadi too

Next TV

Related Stories
Top Stories










News Roundup