കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ രക്തംദാനം ചെയ്ത വിദ്യാര്‍ഥി സംഘടനയ്ക്കുള്ള അംഗീകാരം വീണ്ടും എസ്എഫ്ഐക്ക്.
കോവിഡ്, നിപാ രോഗകാലത്ത് രക്തത്തിന് ക്ഷാമമുണ്ടായ സന്ദര്‍ഭങ്ങളില്‍ ഉള്‍പ്പെടെ രക്തദാന ക്യാമ്പയിനുമായി എസ്എഫ്ഐ സജീവമായിരുന്നു. ആശ്രയ എന്ന രക്തദാന സേന രൂപീകരിച്ചാണ് രക്തദാന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
ദേശീയ സന്നദ്ധ രക്തദാന ദിനത്തില്‍ ഗവ. മെഡിക്കല്‍ കോളേജിന്റെ ഉപഹാരം ബ്ലഡ് ബാങ്ക് വകുപ്പ് മേധാവി ഡോ. ശശികലയില്‍ നിന്ന് എസ്എഫ്ഐ ജില്ലാ സെക്രട്ടറി ടി. അതുല്‍ ഏറ്റുവാങ്ങി.
ഡോ. ദീപ, ഡോ. അര്‍ച്ചന, സയന്റിഫിക് അസിസ്റ്റന്റ് ബാലചന്ദ്രന്, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ആര്. സിദ്ധാര്‍ഥ്, സംസ്ഥാന കമ്മിറ്റി അംഗം സിനാന് ഉമ്മര്‍, ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് സാദിഖ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ. മിഥുന്, എ.പി. നവ്യ തുടങ്ങിയവര്‍ പങ്കെടുത്തു. ദിനാചരണത്തിന്റെ ഭാഗമായി പതിനഞ്ച് വിദ്യാര്‍ഥികള്‍ രക്തദാനം നടത്തി.
Once again a proud achievement for the SFI ashraya Blood Donation Force