---
title: "സിപിഐ(എം) പതാക ജാഥക്ക് ബാലുശ്ശേരി ഏരിയിലെ വിവിധ കേന്ദ്രങ്ങളില്‍ ഉജ്വല വരവേല്‍പ്"
english_title: "The CPI (M) flag procession was warmly welcomed at various centers in Balussery area"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/35732/the-cpi-m-flag-procession-was-warmly-welcomed-at-various-centers-in-balussery-area"
published_at: "2022-04-04T13:09:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/624aa1051c0fa_FLAG2.jpg"
keywords: []
---

# സിപിഐ(എം) പതാക ജാഥക്ക് ബാലുശ്ശേരി ഏരിയിലെ വിവിധ കേന്ദ്രങ്ങളില്‍ ഉജ്വല വരവേല്‍പ്

> **Lead Summary:** ** ബാലുശ്ശേരി** : കണ്ണൂരില്‍ നടക്കുന്ന സിപിഐ(എം) 23-ാം പാര്‍ടി കോണ്‍ഗ്രസ് നഗരിയില്‍ ഉയര്‍ത്താനുള്ള പതാകയും വഹിച്ചുള്ള ജാഥക്ക് ഇന്ന് വൈകീട്ട് ബാലുശ്ശേരി ഏരിയിലെ വിവിധ കേന്ദ്രങ്ങളില്‍ ഉജ്വല വരവേല്‍പ് നല്‍കും.

## Article Content

** ബാലുശ്ശേരി** : കണ്ണൂരില്‍ നടക്കുന്ന സിപിഐ(എം) 23-ാം പാര്‍ടി കോണ്‍ഗ്രസ് നഗരിയില്‍ ഉയര്‍ത്താനുള്ള പതാകയും വഹിച്ചുള്ള ജാഥക്ക് ഇന്ന് വൈകീട്ട് ബാലുശ്ശേരി ഏരിയിലെ വിവിധ കേന്ദ്രങ്ങളില്‍ ഉജ്വല വരവേല്‍പ് നല്‍കും.

അത്തോളി ഹൈസ്‌കൂള്‍, കുന്നത്തറ, കൂമുള്ളി വായന ശാല, എം.ഡി റ്റ് സ്റ്റോപ്പ്, ഉള്ളിയേരി, തെരുവത്ത് കടവ്, നടുവണ്ണൂര്‍, കരുവണ്ണൂര്‍, എന്നീ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം കൈതക്കലില്‍ നിന്നും അത്ലറ്റുകളും ബുള്ളറ്റ് ബൈക്കുകളുടേയും അകമ്പടിയോടെ സ്വീകരിക്കും.

ജാഥയുടെ തിങ്കളാഴ്ചത്തെ സമാപനം പേരാമ്പ്രയിലാണ്. പേരാമ്പ്ര ടൗണ്‍ഹാള്‍ മൈതാനിയില്‍ ചേരുന്ന ജാഥാ സ്വീകരണപൊതുയോഗം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം എംപി ഉദ്ഘാടനം ചെയ്യും.

ജാഥാ ക്യാപ്റ്റന്‍ എം. സ്വരാജ്, സംസ്ഥാന സെക്രട്ടരിയറ്റംഗം ടി.പി. രാമകൃഷണന്‍ എംഎല്‍എ ജാഴാ മാനേജര്‍ സംസ്ഥാന കമ്മിറ്റി അംഗം സി.ബി. ചന്ദ്രബാബു എന്നിവര്‍ സംസാരിക്കും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/35732/the-cpi-m-flag-procession-was-warmly-welcomed-at-various-centers-in-balussery-area)