---
title: "നടുവണ്ണൂര്‍ ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ലാഫ് ആന്‍ഡ് ലേണ്‍ ബി സ്മാര്‍ട്ട് ക്യാമ്പ്"
english_title: "Laugh and Lane B Smart Camp at Naduvannur Govt. Higher Secondary School"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/35909/laugh-and-lane-b-smart-camp-at-naduvannur-govt-higher-secondary-school"
published_at: "2022-04-05T13:08:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/624bf3eaa4710_NDR1.jpg"
keywords: []
---

# നടുവണ്ണൂര്‍ ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ലാഫ് ആന്‍ഡ് ലേണ്‍ ബി സ്മാര്‍ട്ട് ക്യാമ്പ്

> **Lead Summary:** **നടുവണ്ണൂര്‍ **: നടുവണ്ണൂര്‍ ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തനത് പ്രവര്‍ത്തനത്തിന്റെ ഭാഗമായി ബി സ്മാര്‍ട്ട് ഡി ബാച്ച് - എജു മിഷന്‍ ഇന്നവേഷന്‍ ക്ലബ്ബിന്റെ ദ്വിദിന പരിശീലന ക്യാമ്പ് ലാഫ് ആന്‍ഡ് ലേണ്‍ ആരംഭിച്ചു.

## Article Content

**നടുവണ്ണൂര്‍ **: നടുവണ്ണൂര്‍ ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തനത് പ്രവര്‍ത്തനത്തിന്റെ ഭാഗമായി ബി സ്മാര്‍ട്ട് ഡി ബാച്ച് - എജു മിഷന്‍ ഇന്നവേഷന്‍ ക്ലബ്ബിന്റെ ദ്വിദിന പരിശീലന ക്യാമ്പ് ലാഫ് ആന്‍ഡ് ലേണ്‍ ആരംഭിച്ചു.

ഒമ്പതാം ക്ലാസ് പരീക്ഷ എഴുതിയ തിരഞ്ഞെടുക്കപ്പെട്ട 100 കുട്ടികള്‍ക്കാണ് ക്യാമ്പ് നല്‍കുന്നത്.

ഐഎസ്ആര്‍ഒ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ. ജയറാം ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ എഡ്യു കെയര്‍ ജില്ലാ കോര്‍ഡിനേറ്റര്‍ യു.കെ. അബ്ദുള്‍ നാസര്‍ മുഖ്യപ്രഭാഷണം നടത്തി.

അക്കാദമിക-കലാ-കായിക മേഖലയിലായി വിവിധ സെക്ഷനുകളില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കും. തിങ്കളാഴ്ച രാവിലെ ആരംഭിച്ച ക്യാമ്പ് ചൊവ്വാഴ്ച വൈകീട്ട് സമാപിക്കും.

പ്രിന്‍സിപ്പാള്‍ കെ. ലൈജു, പ്രധാനാധ്യാപകന്‍ മോഹനന്‍ പാഞ്ചേരി, ഉപ പ്രധാനാധ്യാപിക കെ.എം. റീനാകുമാരി, പിടിഎ പ്രസിഡന്റ് അക്ബര്‍ അലി, അബ്ദുല്‍ ഖാദര്‍, മനോജ്, ബി സ്മാര്‍ട്ട് കോര്‍ഡിനേറ്റര്‍മാരായ കെ. ബൈജു, കെ.സുനിത എന്നിവരാണ് ക്യാമ്പിന് നേതൃത്വം നല്‍കുന്നത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/35909/laugh-and-lane-b-smart-camp-at-naduvannur-govt-higher-secondary-school)