---
title: "വിമുക്തം പദ്ധതിയുടെ ഭാഗമായി വീട്ടുമുറ്റങ്ങളില്‍ കരുതല്‍ പ്രതിജ്ഞയും പ്രതിരോധ ജ്വാലയും തീര്‍ത്തു "
english_title: "As part of the vimuktham  Project, in the backyards the reserve vows and defensive flames were extinguished"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/3612/as-part-of-the-vimuktham-project-in-the-backyards-the-reserve-vows-and-defensive-flames-were-extinguished"
published_at: "2021-10-05T14:41:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/615c172547c80_NEW PIC.jpg"
keywords: []
---

# വിമുക്തം പദ്ധതിയുടെ ഭാഗമായി വീട്ടുമുറ്റങ്ങളില്‍ കരുതല്‍ പ്രതിജ്ഞയും പ്രതിരോധ ജ്വാലയും തീര്‍ത്തു 

> **Lead Summary:** ** ഉള്ളിയേരി**: ഗ്രാമപഞ്ചായത്തിന്റെ കോവിഡ് നിര്‍മാര്‍ജനത്തിനായുള്ള വിമുക്തം പദ്ധതിയുടെ ഭാഗമായി വീട്ടുമുറ്റങ്ങളില്‍ കരുതല്‍ പ്രതിജ്ഞയും പ്രതിരോധ ജ്വാലയും തീര്‍ത്തു.

## Article Content

** ഉള്ളിയേരി**: ഗ്രാമപഞ്ചായത്തിന്റെ കോവിഡ് നിര്‍മാര്‍ജനത്തിനായുള്ള വിമുക്തം പദ്ധതിയുടെ ഭാഗമായി വീട്ടുമുറ്റങ്ങളില്‍ കരുതല്‍ പ്രതിജ്ഞയും പ്രതിരോധ ജ്വാലയും തീര്‍ത്തു.

മണ്‍ചിരാത്, മെഴുതിരി, തീപ്പന്തം, നിലവിളക്ക്, വൈദുത ദീപം എന്നിവ പ്രകാശിപ്പിച്ച് ആവേശത്തോടെയാണ് ജനങ്ങള്‍ പ്രതിരോധ ജ്വാല തീര്‍ത്തത്. വീടുകള്‍ക്ക് പുറമെ കടകളും കലാസമിതികളും സ്ഥാപനങ്ങളും വിദ്യാലയങ്ങളും പദ്ധയില്‍ പങ്കുകൊണ്ടു. പകരില്ലെനിക്ക് പകര്‍ത്തില്ല ഞാന്‍ എന്ന സന്ദേശം കുടുംബാംഗങ്ങളിലേക്ക് എത്തിക്കാന്‍ ഇതിനകം തന്നെ പത്ത് വീടുകള്‍ അടങ്ങിയ ഗൃഹ സമിതികളുടെ യോഗങ്ങള്‍ നടത്തിയിരുന്നു.

പത്തൊമ്പത് വാര്‍ഡുകളിലായി ആയിരത്തോളം വളണ്ടിയര്‍മാരും അത്ര തന്നെ വിദ്യാര്‍ത്ഥി അംബാസിഡര്‍മാരും കര്‍മരംഗത്തുണ്ട്. ജനപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, അധ്യാപകര്‍, ആശവത്ക്കര്‍മാര്‍, ആര്‍ആര്‍ടി വളണ്ടിയര്‍മാര്‍, ഫെസിലിറേററ്റര്‍മാര്‍ എന്നിവര്‍ ജനകീയബോധവല്‍ക്കരണത്തിന് നേതൃത്വം നല്‍കുന്നത്.

ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ മിക്ക വീടുകളിലും ഈ വീട് കോവിഡ് വിമുക്തം എന്ന സ്റ്റിക്കര്‍ പതിച്ചു കഴിഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. അജിത, ചെയര്‍പേഴ്‌സനും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കണ്‍വീനറുമായിട്ടുള്ള പഞ്ചായത്ത് കോവിഡ് കണ്‍ട്രോള്‍ സമിതി എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/3612/as-part-of-the-vimuktham-project-in-the-backyards-the-reserve-vows-and-defensive-flames-were-extinguished)