---
title: "കോഴിക്കോട് ജില്ലയില്‍ കിളികളും കൂളാവട്ടെ ക്യാമ്പയിന് തുടക്കം"
english_title: "In Kozhikode district, the 'Kilikalum Coolavatte' campaign started"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/36294/in-kozhikode-district-the-kilikalum-coolavatte-campaign-started"
published_at: "2022-04-07T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624e8ef023566_KILI1.jpg"
keywords: []
---

# കോഴിക്കോട് ജില്ലയില്‍ കിളികളും കൂളാവട്ടെ ക്യാമ്പയിന് തുടക്കം

> **Lead Summary:** **കോഴിക്കോട്** : കടുത്ത വേനലില്‍ കിളികള്‍ക്ക് ദാഹജലം ഒരുക്കി ജില്ലാ ഭരണകൂടം ആരംഭിച്ച 'കിളികളും കൂളാവട്ടെ എന്ന ക്യാമ്പയിന്‍ പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന ഒരു ചലഞ്ചാണ്.

## Article Content

**കോഴിക്കോട്** : കടുത്ത വേനലില്‍ കിളികള്‍ക്ക് ദാഹജലം ഒരുക്കി ജില്ലാ ഭരണകൂടം ആരംഭിച്ച 'കിളികളും കൂളാവട്ടെ എന്ന ക്യാമ്പയിന്‍ പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന ഒരു ചലഞ്ചാണ്.

കിളികള്‍ക്ക് വെള്ളം കുടിക്കാവുന്ന വിധം തങ്ങളുടെ പരിസരങ്ങളില്‍ അതിനുള്ള ഇടങ്ങളൊരുക്കി, അവയുടെ ചിത്രം പകര്‍ത്തി കലക്ടറുടെ ഔദ്യോഗിക പേജിനെ ടാഗ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ #kilikalum_coolavatte,#nammude_kozhikode എന്നീ ഹാഷ് ടാഗോടെ കൂടി പോസ്റ്റ് ചെയ്യുക.

ദിവസേന ലഭിക്കുന്ന എന്‍ട്രികളില്‍ നിന്നും മികച്ചവ കളക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിക്കുന്നതാണ്.

എന്‍ട്രികള്‍ ഏപ്രില്‍ 12ന് വൈകിട്ട് അഞ്ചു മണിക്കകം ലഭ്യമാകണം.

തിരഞ്ഞെടുത്ത ഫോട്ടോകള്‍ കോഴിക്കോട് ബീച്ചില്‍ നടക്കുന്ന പ്രദര്‍ശന - വിപണന മേളയില്‍ പ്രദര്‍ശിപ്പിക്കും.

മൊബൈല്‍ / പ്രൊഫഷണല്‍ ക്യാമറ ഇവയില്‍ ഏതെങ്കിലും ഉപയോഗിക്കാം. 10ണ്മ15 ഇഞ്ച്‌സ് വലുപ്പമുള്ള ഫോട്ടോ ബയോഡാറ്റയോടൊപ്പം അയക്കാം.

ഇന്‍ഫര്‍ മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട് -20 എന്ന വിലാസത്തില്‍ ലഭ്യമാകും വിധം അയയ്ക്കുക.

വീടുകളിലും പരിസര പ്രദേശങ്ങളിലും കിളികള്‍ ക്കായി മനോഹരമായി അലങ്കരിച്ച പാത്രങ്ങളില്‍ വെള്ളവും തീറ്റയും ഒരുക്കി ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുന്നതാണ് ചലഞ്ച്.

കോഴിക്കോട് സബ് കലക്ടറും ഉദ്ഘാടന പരിപാടിയില്‍ പങ്കാളിയായിരുന്നു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/36294/in-kozhikode-district-the-kilikalum-coolavatte-campaign-started)