---
title: "ഉള്ള്യേരിയില്‍ തിരുവാതിര കര്‍ഷകക്കൂട്ടത്തിന്റെ വെള്ളരി വിളവെടുപ്പ് നടത്തി "
english_title: "Cucumbers were harvested by the Thiruvatira farmers' group in Ullieri"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/36693/cucumbers-were-harvested-by-the-thiruvatira-farmers-group-in-ullieri"
published_at: "2022-04-09T15:54:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/6251634489efc_VELLARI1.jpg"
keywords: []
---

# ഉള്ള്യേരിയില്‍ തിരുവാതിര കര്‍ഷകക്കൂട്ടത്തിന്റെ വെള്ളരി വിളവെടുപ്പ് നടത്തി 

> **Lead Summary:** **ഉള്ള്യേരി** : ഉള്ള്യേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 4 ല്‍ 'തിരുവാതിര കര്‍ഷകക്കൂട്ടം' വെള്ളരി ഉള്‍പ്പെടെ പച്ചക്കറി വിളവെടുപ്പ് നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍.എം. ബാലരാമന്‍ വിളവെടുപ്പ് നടത്തി.

## Article Content

**ഉള്ള്യേരി** : ഉള്ള്യേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 4 ല്‍ 'തിരുവാതിര കര്‍ഷകക്കൂട്ടം' വെള്ളരി ഉള്‍പ്പെടെ പച്ചക്കറി വിളവെടുപ്പ് നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍.എം. ബാലരാമന്‍ വിളവെടുപ്പ് നടത്തി.

ഗ്രാമപഞ്ചായത്തംഗം കെ. വിദീഷ്‌കുമാര്‍, സി.എം. രവി, എന്‍.എം. രാജന്‍, സി. ശശി എന്നിവര്‍ സംസാരിച്ചു.

രവി - രാജന്‍ കൂട്ടുകെട്ടാണ് കര്‍ഷകക്കൂട്ടത്തിന് നേതൃത്വം നല്‍കുന്നത്. ഒരേക്കര്‍ സ്ഥലത്ത് പച്ചക്കറിക്കൃഷി ചെയ്യുന്നുണ്ട്. അലങ്കാരച്ചെടികളും കിഴങ്ങ് വിത്തിനങ്ങളും ഈ കൂട്ടായ്മ വിപണനം നടത്തുന്നുമുണ്ട്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/36693/cucumbers-were-harvested-by-the-thiruvatira-farmers-group-in-ullieri)