---
title: "സിപിഐ(എം) പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാന്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ കണ്ണൂരില്‍"
english_title: "Tamil Nadu Chief Minister M.K. Stalin in Kannur"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/36702/tamil-nadu-chief-minister-mk-stalin-in-kannur"
published_at: "2022-04-09T16:34:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/6251698829823_STALLIN1.JPG"
keywords: []
---

# സിപിഐ(എം) പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാന്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ കണ്ണൂരില്‍

> **Lead Summary:** ** കണ്ണൂര്‍** : സിപിഐ(എം) 23 -ാം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാന്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ കണ്ണൂരിലെത്തി.

## Article Content

** കണ്ണൂര്‍** : സിപിഐ(എം) 23 -ാം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാന്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ കണ്ണൂരിലെത്തി.

പാര്‍ട്ടി കോണ്‍ഗ്രസ്സ് സെമിനാറില്‍ മുഖ്യാതിഥിയായി സ്റ്റാലിന്‍ പങ്കെടുക്കും. കണ്ണൂര്‍ എയര്‍പോര്‍ട്ടിലെത്തിയ സ്റ്റാലിനെ മന്ത്രി എം.വി. ഗോവിന്ദന്‍ സ്വീകരിച്ചു.

കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍ എന്ന വിഷയത്തില്‍ ഇന്ന് വൈകിട്ടാണ് സെമിനാര്‍. സെമിനാറില്‍ പങ്കെടുക്കാനായി കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസ് കഴിഞ്ഞ ദിവസം കണ്ണൂരിലെത്തിയിരുന്നു.

എഐസിസി നേതൃത്വത്തിന്റെയും കെപിസിസിയുടെയും വിലക്കും ഭീഷണിയുമെല്ലാം തള്ളിക്കളഞ്ഞാണ് കെ.വി. തോമസ് സെമിനാറില്‍ പങ്കെടുക്കാനെത്തിയത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/36702/tamil-nadu-chief-minister-mk-stalin-in-kannur)