---
title: "മഴക്കാല പൂര്‍വ ശുചീകരണവുമായി നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത്"
english_title: "Naduvannur Grama Panchayat with pre-monsoon cleaning"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/37008/naduvannur-grama-panchayat-with-pre-monsoon-cleaning"
published_at: "2022-04-11T13:00:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/6253dd3d25756_CLEANN2.jpg"
keywords: []
---

# മഴക്കാല പൂര്‍വ ശുചീകരണവുമായി നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത്

> **Lead Summary:** **നടുവണ്ണൂര്‍** : ഗ്രാമപഞ്ചായത്ത് ആരോഗ്യ ശുചിത്വ പോഷണ സമിതിയുടെയും ഹരിത കര്‍മ സേനയുടേയും നേതൃത്വത്തില്‍ മഴക്കാല പൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി നടുവണ്ണൂര്‍ ടൗണ്‍ ശുചീകരിച്ചു.

## Article Content

**നടുവണ്ണൂര്‍** : ഗ്രാമപഞ്ചായത്ത് ആരോഗ്യ ശുചിത്വ പോഷണ സമിതിയുടെയും ഹരിത കര്‍മ സേനയുടേയും നേതൃത്വത്തില്‍ മഴക്കാല പൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി നടുവണ്ണൂര്‍ ടൗണ്‍ ശുചീകരിച്ചു.

ഇതിന്റെ ഭാഗമായ ചടങ്ങ് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.സി. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സജീവന്‍ മക്കാട്ട് അധ്യക്ഷത വഹിച്ചു.

വ്യാപാരി സംഘടനാ പ്രതിനിധി എം.കെ. ബാബു, റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികളായ ഇ. സുരേഷ് ബാബു, രാജന്‍ മഠത്തില്‍ എന്നിവര്‍ സംസാരിച്ചു.

ഹരിത കര്‍മസേന കോര്‍ഡിനേറ്റര്‍ കൃഷ്ണപ്രിയ, രാജി എന്നിവര്‍ നേതൃത്വം നല്‍കി. ജെഎച്ച്‌ഐ സിറാജ് സ്വാഗതവും ഹരിത കര്‍മ്മസേന പ്രസിഡന്റ് ശോഭ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/37008/naduvannur-grama-panchayat-with-pre-monsoon-cleaning)