---
title: "ഇന്ധനവില വര്‍ദ്ധനവിനെതിരെ കൊയിലാണ്ടിയില്‍ സൈക്കിള്‍ റാലിയുമായി എസ്എഫ്‌ഐ"
english_title: "SFI joins bicycle rally in Koyilandy against fuel price hike"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/37194/sfi-joins-bicycle-rally-in-koyilandy-against-fuel-price-hike"
published_at: "2022-04-12T11:10:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/62551340a0071_RALLY1.jpg"
keywords: []
---

# ഇന്ധനവില വര്‍ദ്ധനവിനെതിരെ കൊയിലാണ്ടിയില്‍ സൈക്കിള്‍ റാലിയുമായി എസ്എഫ്‌ഐ

> **Lead Summary:** ** കൊയിലാണ്ടി** : ഇന്ധന വില വര്‍ധനവിനെതിരെ എസ്എഫ്‌ഐ കൊയിലാണ്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സൈക്കിള്‍ റാലി സംഘടിപ്പിച്ചു.

## Article Content

** കൊയിലാണ്ടി** : ഇന്ധന വില വര്‍ധനവിനെതിരെ എസ്എഫ്‌ഐ കൊയിലാണ്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സൈക്കിള്‍ റാലി സംഘടിപ്പിച്ചു.

കൊയിലാണ്ടി നഗരസഭാ ചെയര്‍മാന്‍ ദാസന്‍ റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. നമ്പ്രത്ത്കരയില്‍ നിന്ന് ആരംഭിച്ച റാലി വൈകിട്ട് കൊയിലാണ്ടി ടൗണില്‍ സമാപിച്ചു.

ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.പി. ബബീഷ് റാലി ഉദ്ഘാടനം ചെയ്തു. എസ്എഫ്‌ഐ ഏരിയ പ്രസിഡന്റ് അഖില്‍, ഏരിയ സെക്രട്ടറി മുഹമ്മദ് ഫര്‍ഹാന്‍, ജില്ലാ വൈസ് പ്രസിഡണ്ട് ജാന്‍വി കെ സത്യന്‍, നവദേശ് എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന് എസ്എഫ്‌ഐ യുടെ നേതൃത്വത്തില്‍ മോട്ടോര്‍ വാഹനമുന്തി കൊയിലാണ്ടി ടൗണില്‍ പ്രതിഷേധ പ്രകടനവും നടത്തി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/37194/sfi-joins-bicycle-rally-in-koyilandy-against-fuel-price-hike)