---
title: "അംബേദ്കര്‍ ജന്മദിനത്തോടനുബന്ധിച്ച് അനുസ്മരണയും പുഷ്പാര്‍ച്ചനയും നടത്തി  ബിജെപി"
english_title: "On the occasion of Ambedkar's birthday, a memorial service was held and flowers were laid"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/37614/on-the-occasion-of-ambedkars-birthday-a-memorial-service-was-held-and-flowers-were-laid"
published_at: "2022-04-14T18:20:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/6258192a5b8a9_00000000  NEW CARD.JPG"
keywords: []
---

# അംബേദ്കര്‍ ജന്മദിനത്തോടനുബന്ധിച്ച് അനുസ്മരണയും പുഷ്പാര്‍ച്ചനയും നടത്തി  ബിജെപി

> **Lead Summary:**  ഉള്ളിയേരി: ഭരണഘടനാ ശില്പി ഡോ.ബി.ആര്‍. അംബേദ്കര്‍ ജന്മദിനത്തോടനുബന്ധിച്ച് ബിജെപി ഉള്ളിയേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരണയും പുഷ്പാര്‍ച്ചനയും നടന്നു. 

## Article Content

 ഉള്ളിയേരി: ഭരണഘടനാ ശില്പി ഡോ.ബി.ആര്‍. അംബേദ്കര്‍ ജന്മദിനത്തോടനുബന്ധിച്ച് ബിജെപി ഉള്ളിയേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരണയും പുഷ്പാര്‍ച്ചനയും നടന്നു. 

നടുവണ്ണൂരില്‍ നടന്ന പരിപാടി ബി.ജെ.പി.ജില്ലാ വൈസ് പ്രസിഡന്റ് ടി.ദേവദാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുഗീഷ് കൂട്ടാലിട അധ്യക്ഷനായി.

മണ്ഡലം ജനറല്‍ സെക്രട്ടറി എസ്.എല്‍. കിഷോര്‍കുമാര്‍, ജില്ലാ കമ്മിറ്റി അംഗം കെ. ഭാസ്‌കരന്‍ ,മണ്ഡലം ഭാരവാഹികളായ രാജേന്ദ്രന്‍ കുളങ്ങര, മുരളി കരിമ്പാപൊയില്‍, ബാബു വടക്കയില്‍, ശ്രീധരന്‍ ചാലൂര്‍, പ്രേമന്‍ മന്ദങ്കാവ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/37614/on-the-occasion-of-ambedkars-birthday-a-memorial-service-was-held-and-flowers-were-laid)