---
title: "അത്തോളി കുറുവാളൂര്‍ കുടിവെള്ള പദ്ധതി നാടിന് സമര്‍പ്പിച്ചു "
english_title: "Atholi Kuruvalur drinking water project dedicated to Nadu"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/37641/atholi-kuruvalur-drinking-water-project-dedicated-to-nadu"
published_at: "2022-04-14T20:46:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/62583b2ea59d2_kk.jpg"
keywords: []
---

# അത്തോളി കുറുവാളൂര്‍ കുടിവെള്ള പദ്ധതി നാടിന് സമര്‍പ്പിച്ചു 

> **Lead Summary:** **അത്തോളി:** അത്തോളി ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ 5 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച കുറുവാളൂര്‍ കുടിവെള്ള പദ്ധതി നാടിന് സമര്‍പ്പിച്ചു. ഉദ്ഘാടനം പ്രസിഡന്റ് ഷീബ രാമചന്ദ്രന്‍ നിര്‍വ്വഹിച്ചു.

## Article Content

**അത്തോളി:** അത്തോളി ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ 5 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച കുറുവാളൂര്‍ കുടിവെള്ള പദ്ധതി നാടിന് സമര്‍പ്പിച്ചു. ഉദ്ഘാടനം പ്രസിഡന്റ് ഷീബ രാമചന്ദ്രന്‍ നിര്‍വ്വഹിച്ചു.

വാര്‍ഡ് മെമ്പര്‍ രേഖ വെള്ളത്തോട്ടത്തില്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ വൈസ് പ്രസിഡന്റ് സന്ദീപ് നാലുപുരക്കല്‍ അധ്യക്ഷനായി.

ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സുനീഷ് നടുവിലയില്‍, ആരോഗ്യ സ്റ്റാന്‍ന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ എ.എം സരിത. മുന്‍ പഞ്ചായത്തംഗം ഭാസ്‌ക്കരന്‍ നായര്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/37641/atholi-kuruvalur-drinking-water-project-dedicated-to-nadu)