---
title: "പുണ്യമാസത്തില്‍ സാഹോദര്യത്തിന്റെ വിരുന്നൊരുക്കി ഇഫ്താര്‍ സംഗമം"
english_title: "Iftar gathering is a feast of brotherhood in the holy month"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/38030/iftar-gathering-is-a-feast-of-brotherhood-in-the-holy-month"
published_at: "2022-04-17T21:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625c3955822ca_kk.jpg"
keywords: []
---

# പുണ്യമാസത്തില്‍ സാഹോദര്യത്തിന്റെ വിരുന്നൊരുക്കി ഇഫ്താര്‍ സംഗമം

> **Lead Summary:** ** കുറ്റിക്കാട്ടൂര്‍ **: ജമാഅത്തെ ഇസ്ലാമി കുറ്റിക്കാട്ടൂര്‍ ഹിറ സെന്ററില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും സംഗമ വേദിയായി.

## Article Content

** കുറ്റിക്കാട്ടൂര്‍ **: ജമാഅത്തെ ഇസ്ലാമി കുറ്റിക്കാട്ടൂര്‍ ഹിറ സെന്ററില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും സംഗമ വേദിയായി.

കുറ്റിക്കാട്ടൂര്‍ യൂണിറ്റ് പ്രസിഡന്റ് ടി.പി. ഷാഹുല്‍ ഹമീദ് അധ്യക്ഷനായി. ഡോ.കെ.അബ്ദുറഹിമാന്‍ റമദാന്‍ സന്ദേശം നല്‍കി.

പെരുവയല്‍ ഗ്രാമ പഞ്ചായത്ത് വൈ.പ്രസി. അനീഷ് പാലാട്ട്, ബ്ലോക്ക് മെമ്പര്‍ നെരോത്ത് അബൂബക്കര്‍, സി.ടി. സുകുമാരന്‍, ഇ. പ്രദീപ് കുമാര്‍, ശിവാനന്ദന്‍ , വ്യാപാരി വ്യവസായി സെക്രട്ടറി ഹബീബ് റെയിന്‍ബോ, എം.ടി.മുഹമ്മദ്, അഡ്വ. ആരിഫ്, റബീഅ് (മീഡിയവണ്‍) തുടങ്ങി ഒട്ടേറെ സാമൂഹ്യ രാഷ്ട്രീയ പ്രതിനിധികള്‍ പങ്കെടുത്തു. റഹ്മാന്‍ കുറ്റിക്കാട്ടൂര്‍ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/38030/iftar-gathering-is-a-feast-of-brotherhood-in-the-holy-month)