---
title: "ചീക്കിലോട് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വോളിബോള്‍ ടൂര്‍ണമെന്റ് ആരംഭിച്ചു"
english_title: "The volleyball tournament organized by the Cheeky community has started"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/38034/the-volleyball-tournament-organized-by-the-cheeky-community-has-started"
published_at: "2022-04-17T22:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625c4301013bc_kk.jpg"
keywords: []
---

# ചീക്കിലോട് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വോളിബോള്‍ ടൂര്‍ണമെന്റ് ആരംഭിച്ചു

> **Lead Summary:** ** നന്മണ്ട: **നന്മണ്ട ഗ്രാമ പഞ്ചായത്ത് - ചീക്കിലോട് വാര്‍ഡ് 15 ലെ റോയല്‍ ചീക്കിലോട് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാതല വോളിബാള്‍ മേള ആരംഭിച്ചു. സംസ്ഥാന വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

** നന്മണ്ട: **നന്മണ്ട ഗ്രാമ പഞ്ചായത്ത് - ചീക്കിലോട് വാര്‍ഡ് 15 ലെ റോയല്‍ ചീക്കിലോട് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാതല വോളിബാള്‍ മേള ആരംഭിച്ചു. സംസ്ഥാന വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ രാജന്‍ അധ്യക്ഷ പ്രസംഗവും സംഘം സെക്രട്ടറി ബാബു സുരഭി സ്വാഗതവും നിര്‍വഹിച്ച ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ടി.എം മിനി ,വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളായി വിശ്വന്‍ നന്മണ്ട , പി.സി ശശിധരന്‍, ജലീല്‍, സ്വപ്നേഷ്, ഇ.കെ ബാലകൃഷ്ണന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

സ്വാഗത സംഘം ചെയര്‍മാന്‍ ബൈജു പന്ന്യം വീട്ടില്‍ നന്ദി പറഞ്ഞു. ഗ്രൗണ്ടിന് വേണ്ടി സ്ഥലം വിട്ടു നല്‍കിയ പൂളപ്പറമ്പത്ത് അപ്പു ചടങ്ങില്‍ സന്നിഹിതനായി.

ജില്ലയിലെ പ്രമുഖ ടീമുകള്‍ മാറ്റുരക്കുന്ന കളികള്‍ ഇന്ന് മുതല്‍ ഏപ്രില്‍ 24 വരെ ആണ് നടക്കുന്നത് .ഏപ്രില്‍ 24 നു നടക്കുന്ന സമാപന സമ്മേളനത്തില്‍ വിജയികള്‍ക്ക് ബഹുമാനപ്പെട്ട കോഴിക്കോട് എം.പി എം.കെ രാഘവന്‍ സമ്മാനദാനം നിര്‍വ്വഹിക്കുന്നതാണ്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/38034/the-volleyball-tournament-organized-by-the-cheeky-community-has-started)