---
title: "ബേപ്പൂര്‍ പുലിമുട്ട് മറീന ബീച്ചിലെ 'ഫ്‌ളോട്ടിങ് ബ്രിഡ്ജ്' തുടര്‍പ്രവര്‍ത്തനമാരംഭിച്ചു "
english_title: "'Floating Bridge' at Beypore Pulimuttu Marina Beach opens"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/38069/floating-bridge-at-beypore-pulimuttu-marina-beach-opens"
published_at: "2022-04-18T10:58:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/625cf86c711bc_BRIDGE1.jpg"
keywords: []
---

# ബേപ്പൂര്‍ പുലിമുട്ട് മറീന ബീച്ചിലെ 'ഫ്‌ളോട്ടിങ് ബ്രിഡ്ജ്' തുടര്‍പ്രവര്‍ത്തനമാരംഭിച്ചു 

> **Lead Summary:** **ഫറോക്ക് :** വിനോദ സഞ്ചാരികളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച ബേപ്പൂര്‍ പുലിമുട്ട് മറീന ബീച്ചിലെ കടലിലേക്കുള്ള 'ഫ്‌ളോട്ടിങ് ബ്രിഡ്ജ്' വീണ്ടും ആരംഭിച്ചു.

## Article Content

**ഫറോക്ക് :** വിനോദ സഞ്ചാരികളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച ബേപ്പൂര്‍ പുലിമുട്ട് മറീന ബീച്ചിലെ കടലിലേക്കുള്ള 'ഫ്‌ളോട്ടിങ് ബ്രിഡ്ജ്' വീണ്ടും ആരംഭിച്ചു.

ഞായര്‍ രാവിലെ മുതലാണ് വിനോദത്തിനെത്തുന്നവര്‍ക്ക് തിരമാലകള്‍ക്കൊപ്പം നടന്നും കാഴ്ചകള്‍ കണ്ടും ആസ്വദിക്കാവുന്ന ഫ്‌ലോട്ടിങ് ബ്രിഡ്ജ് സജ്ജമാക്കിയത്.

പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മുന്‍കരുതലെന്ന നിലയില്‍ കഴിഞ്ഞ 11 മുതല്‍ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിയിരുന്നു.

സംസ്ഥാനത്ത് ആദ്യമായി ആരംഭിച്ച കടല്‍ തിരമാലകള്‍ക്ക് മുകളിലൂടെ സഞ്ചരിക്കാവുന്ന പാലത്തില്‍ കയറുന്നതിനായി തുടക്കം മുതല്‍ വിനോദ സഞ്ചാരികളുടെ ഒഴുക്കാണ്.

സാധാരണ ദിവസങ്ങളില്‍ മുന്നൂറിലേറെപ്പേരും അവധി ദിനങ്ങളില്‍ 500 പേരും എത്തുന്നുണ്ട്. സ്‌കൂള്‍ അവധിക്കാലമായതിനാല്‍ ഇനി ഒന്നര മാസത്തോളം എല്ലാ ദിവസവും നല്ല തിരക്കായിരിക്കും.

വന്‍ സുരക്ഷാ സംവിധാനങ്ങളാണ് പാലത്തിനൊപ്പം കരയിലും കടലിലും ഏര്‍പ്പെടുത്തിയിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/38069/floating-bridge-at-beypore-pulimuttu-marina-beach-opens)