---
title: "കൊടിയത്തൂരില്‍ ശേഖരിച്ച തുണി മാലിന്യങ്ങള്‍ കയറ്റി അയച്ചു"
english_title: "Garbage collected at Kodiyathoor was exported"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/38074/garbage-collected-at-kodiyathoor-was-exported"
published_at: "2022-04-18T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625cfedd45605_WAS1.jpg"
keywords: []
---

# കൊടിയത്തൂരില്‍ ശേഖരിച്ച തുണി മാലിന്യങ്ങള്‍ കയറ്റി അയച്ചു

> **Lead Summary:** **കൊടിയത്തൂര്‍** : കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ശേഖരിച്ച തുണി മാലിന്യങ്ങള്‍ കയറ്റി അയച്ചു. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഹരിത കലണ്ടര്‍ പ്രകാരം ഏപ്രില്‍ മാസത്തില്‍ തുണിമാലിന്യങ്ങളാണ് ശേഖരിച്ചത്.

## Article Content

**കൊടിയത്തൂര്‍** : കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ശേഖരിച്ച തുണി മാലിന്യങ്ങള്‍ കയറ്റി അയച്ചു. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഹരിത കലണ്ടര്‍ പ്രകാരം ഏപ്രില്‍ മാസത്തില്‍ തുണിമാലിന്യങ്ങളാണ് ശേഖരിച്ചത്.

ഓരോ വാര്‍ഡുകളിലുമെത്തി ഹരിത കര്‍മസേനാംഗങ്ങള്‍ ശേഖരിച്ച മാലിന്യങ്ങള്‍ ഗ്രീന്‍ കേരള കമ്പനിക്ക് കൈമാറി.

കലണ്ടര്‍ പ്രകാരം അടുത്ത ആഴ്ച മുതല്‍ വീടുകളിലെത്തി മറ്റു മാലിന്യങ്ങളും ശേഖരിക്കുന്നത് ഊര്‍ജിതമാക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് പറഞ്ഞു.

ശേഖരിച്ചതുണി മാലിന്യങ്ങള്‍ ഗ്രീന്‍ കേരള കമ്പനിക്ക് കൈമാറിയത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് ഫ്‌ലാഗ് ഓഫ് ചെയ്തു.

ആരോഗ്യസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ആയിഷ ചേലപ്പുറത്ത്, ഗ്രാമപഞ്ചായത്തംഗം ഫസല്‍ കൊടിയത്തൂര്‍, ഹരിത കര്‍മസേനാങ്കങ്ങളായ ജിഷ, പ്രസീത, രാധ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കലണ്ടര്‍ പ്രകാരം പേപ്പര്‍, പ്ലാസ്റ്റിക്, പ്ലാസ്റ്റിക് കവറുകള്‍ എന്നിവ എല്ലാ മാസവും ചെരിപ്പ്, ബാഗ്, തെര്‍മോകോള്‍ മാലിന്യങ്ങള്‍ ജനുവരി, ഏപ്രില്‍, ജൂലൈ, ഒക്ടോബര്‍ മാസങ്ങളിലും കണ്ണാടി, കുപ്പി ചില്ല് മാലിന്യങ്ങള്‍ ഫെബ്രുവരി, മെയ്, ഓഗസ്റ്റ്, നവംബര്‍ മാസങ്ങളിലും ഇ മാലിന്യങ്ങള്‍ മാര്‍ച്ച്, ജൂണ്‍, ഡിസംബര്‍ മാസങ്ങളിലും മരുന്ന് സ്ട്രിപ്പുകള്‍ ജനുവരി, മാര്‍ച്ച്, ജൂണ്‍, സെപ്തംബര്‍, ഡിസംബര്‍ മാസങ്ങളിലും തുണി മാലിന്യങ്ങള്‍ ഏപ്രില്‍, സെപ്തംബര്‍ മാസങ്ങളിലുമാണ് ശേഖരിക്കുക.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/38074/garbage-collected-at-kodiyathoor-was-exported)