---
title: "മാവൂരില്‍ ഫ്രണ്ട്‌സ് അടുവാട് കമ്പവലി മത്സരം നടത്തി "
english_title: "In Mavoor, Friends Aduvad  organized the Kambavali Competition"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/38096/in-mavoor-friends-aduvad-organized-the-kambavali-competition"
published_at: "2022-04-18T13:28:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/625d1cab3f38b_KAMBA1.JPG"
keywords: []
---

# മാവൂരില്‍ ഫ്രണ്ട്‌സ് അടുവാട് കമ്പവലി മത്സരം നടത്തി 

> **Lead Summary:** **മാവൂര്‍** : ഫ്രണ്ട്‌സ് അടുവാടിന്റെ ആഭിമുഖ്യത്തില്‍ കമ്പവലി മത്സരം സംഘടിപ്പിച്ചു.

## Article Content

**മാവൂര്‍** : ഫ്രണ്ട്‌സ് അടുവാടിന്റെ ആഭിമുഖ്യത്തില്‍ കമ്പവലി മത്സരം സംഘടിപ്പിച്ചു.

മാവൂര്‍ ഗ്രാമപഞ്ചായത്ത് അംഗം പ്രസന്നകുമാരി പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

വര്‍ഷങ്ങളായി തുടര്‍ന്ന് വരുന്ന അടുവാഡ് ഫെസ്റ്റിന്റെ ഭാഗമായാണ് ഇത്തവണ കമ്പവലി മത്സരവും ഉള്‍പ്പെടുത്തിയത്.

അടുവാട് സ്‌കൂളിന് സമീപം വെച്ച് നടന്ന മത്സരത്തിലെ ഫൈനലില്‍ ഫ്രണ്ട്‌സ് ചെറൂപ്പയെ കീഴ്‌പ്പെടുത്തി ഉദയഗാഥ കണ്ണിപറമ്പും ലൂസേഴ്‌സ് ഫൈനലില്‍ ' ആഹാ ഫ്രണ്ട്‌സ് ' ഉം വിജയികളായി. അനുമോദന ചടങ്ങില്‍ വിശിഷ്ട സേവനത്തിനായി മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ കരസ്ഥമാക്കിയ എം. ഷാജി, എംബിബിഎസ് വിദ്യാര്‍ത്ഥിനി സി.കെ. വര്‍ഷ, ഭാരതീയ ആയുര്‍വേദ ചികിത്സ വകുപ്പില്‍ നിന്ന് വിരമിച്ച യു. ശിവന്‍, ബി ഡിഎസ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി എം. അപര്‍ണ്ണ എന്നിവരെ ആദരിച്ചു.

മുന്‍ പഞ്ചായത്തംഗം കെ.പി. ചന്ദ്രന്‍, വാട്‌സാപ്പ് കൂട്ടായ്മ അഡ്മിന്‍ മഹേഷ്, കൃപേഷ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/38096/in-mavoor-friends-aduvad-organized-the-kambavali-competition)