---
title: "നടുവണ്ണൂര്‍ കൊയമ്പ്രത്ത് താഴെ എടോത്ത് താഴെ റോഡ് ഉദ്ഘാടനം ചെയ്തു "
english_title: "Naduvannur Koyambrath thazhe  Edoth thazhe road was inaugurated"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/38109/naduvannur-koyambrath-thazhe-edoth-thazhe-road-was-inaugurated"
published_at: "2022-04-18T14:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625d2bf6a0c73_SACHIN1.jpg"
keywords: []
---

# നടുവണ്ണൂര്‍ കൊയമ്പ്രത്ത് താഴെ എടോത്ത് താഴെ റോഡ് ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **നടുവണ്ണൂര്‍** : സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ബാലുശ്ശേരി മണ്ഡലത്തിലെ നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ 7 വാര്‍ഡില്‍ നിര്‍മ്മിച്ച കൊയമ്പ്രത്ത് താഴെ എടോത്ത് താഴെ റോഡിന്റ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

## Article Content

**നടുവണ്ണൂര്‍** : സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ബാലുശ്ശേരി മണ്ഡലത്തിലെ നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ 7 വാര്‍ഡില്‍ നിര്‍മ്മിച്ച കൊയമ്പ്രത്ത് താഴെ എടോത്ത് താഴെ റോഡിന്റ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

അഡ്വ. കെ.എം. സച്ചിന്‍ ദേവ് എംഎല്‍എ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അധ്യക്ഷത വഹിച്ചു.

എംഎല്‍എ ഫണ്ട് വിനിയോഗിച്ച് 10 ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എം. ശശി, എന്‍.കെ. ഷൈബി, ബാലന്‍ കമ്മങ്ങാട്ട് എന്നിവര്‍ സംസാരിച്ചു.

ചടങ്ങില്‍ വെച്ച് പ്രദേശത്തെ എല്‍എസ്എസ്, യുഎസ്എസ് വിജയികളായ നസീഫത് നസ്രിയ, നിയ സജിത് എന്നിവര്‍ക്ക് എംഎല്‍എ ഉപഹാരം നല്‍കി.

ഗ്രാമപഞ്ചായത്തഗം ടി.സി. സുരേന്ദ്രന്‍ സ്വാഗതവും അക്ബര്‍ അലി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/38109/naduvannur-koyambrath-thazhe-edoth-thazhe-road-was-inaugurated)